പാലിയേക്കര: ഉപാധികളോടെ ടോൾ പിരിക്കാൻ ഹൈക്കോടതിയുടെ അനുമതി

Paliyekkara toll Kerala High Court toll approval

പാലിയേക്കരയിലെ പുനരാരംഭിക്കാൻ ഹൈക്കോടതിയുടെ അനുമതി. നിബന്ധനകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്.

പുതുക്കിയ ടോൾ നിരക്ക് ഈടാക്കാൻ പാടില്ല എന്നും പഴയ നിരക്ക് മാത്രമേ പിരിക്കാവൂ എന്നും കോടതി വ്യക്തമാക്കി.കഴിഞ്ഞ ഓഗസ്റ്റ് 5 മുതലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ടോൾ പിരിവ് വിലക്കിയത്.

വിലക്ക് നീക്കാൻ കേന്ദ്ര സർക്കാരും ദേശീയപാത അതോറിറ്റിയും ടോൾ കമ്പനിയും നിരന്തരം ആവശ്യപ്പെട്ടുവെങ്കിലും കോടതി ടോൾ പിരിവിന് അനുമതി നൽകിയിരുന്നില്ല. തൃശൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട് പരിഗണിച്ച്  കോടതി ഓരോ തവണ കേസ് പരിഗണിച്ചപ്പോഴും  വിലക്ക് നീട്ടുകയായിരുന്നു. 

ALSO READ: ‘നോർക്ക കെയർ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ വിദേശത്ത് നിന്ന് തിരിച്ചെത്തിയ പ്രവാസികളെയും ഉൾപ്പെടുത്തണം’; കേരള പ്രവാസി സംഘം

സർവ്വീസ് റോഡിൽ നിലവിൽ പ്രശ്നങ്ങളില്ലെന്ന് ജില്ലാ കളക്ടർ ഒടുവിൽ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് കോടതി  അനുമതി നൽകിയത്. എല്ലാ പ്രശ്നങ്ങളും സമയബന്ധിതമായി പരിഹരിക്കുമെന്ന് കേന്ദ്ര സർക്കാരും ഉറപ്പു നൽകി. ടോൾ പിരിവിന് അനുമതി ലഭിച്ചാൽ മാത്രമോ കരാറുകാരനെ കൊണ്ട് യഥാസമയം അറ്റകുറ്റപ്പണികൾ നടത്തിക്കാനാവു എന്നും ദേശീയ പാത അതോരിറ്റി അറിയിച്ചു. തുടർന്നാണ് നിബന്ധനകളോടെ ടോൾ പിരിവിന് കോടതി അനുമതി നൽകിയത്.

ALSO READ: കെപിസിസി പുനഃസംഘടനയിൽ അതൃപ്‌തി പരസ്യമാക്കി ഷമ മുഹമ്മദ്; ‘കഴിവ് ഒരു മാനദണ്ഡമാണോ!’ എന്ന് പരിഹാസം

പഴയ നിരക്കിൽ മാത്രമേ ടോൾ പിരിക്കാവൂ എന്നും വർദ്ധിപ്പിച്ച നിരക്ക് പിരിക്കാൻ അനുമതിയില്ലെന്നും കോടതി വ്യക്തമാക്കി. 7 I ദിവസത്തിന് ശേഷമാണ് ടോൾ പിരിവിനുള്ള വിലക്ക് കോടതി നീക്കിയത്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News