പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിഷയം : ‘പ്രശ്നങ്ങൾ നിയമാനുസൃതമായും ഭരണഘടനാപരമായും പരിഹരിക്കാനുള്ള സൂക്ഷ്മതയാണ് എല്ലാവരും കാണിക്കേണ്ടത്’ ; മന്ത്രി പി രാജീവ്

P RAJEEV against rahul mamkoottathil

എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിഷയത്തിൽ ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്. ഇത്തരം വിഷയങ്ങൾ മറ്റ് പ്രശ്നങ്ങളിലേക്കോ ചേരി തിരിവിലേക്കോ പോകാതിരിക്കാനുള്ള മിതത്വം നമ്മൾ പാലിക്കണമെന്നും ഭരണഘടനാപരമായും നിയമപരമായും പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ള ശ്രമങ്ങൾക്കുള്ള പിന്തുണയാണ് എല്ലാവരും നൽകേണ്ടതെന്നും മന്ത്രി പറഞ്ഞു.

ALSO READ: ഹിജാബ് വിഷയം: വിദ്യാർഥിനി അനുഭവിക്കുന്ന മാനസിക സമ്മർദം വളരെ വലുത്; കുട്ടിക്ക് വിദ്യാഭ്യാസത്തിനുള്ള സംരക്ഷണം ഒരുക്കുക എന്നതാണ് സർക്കാർ നിലപാട്; മന്ത്രി വി ശിവൻകുട്ടി

വിവിധ വിഭാഗങ്ങൾ തമ്മിൽ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ശ്രമം എല്ലായിടത്തും നടക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ നിയമാനുസൃതമായും ഭരണഘടനാപരമായും പരിഹരിക്കാനുള്ള സൂക്ഷ്മതയാണ് എല്ലാവരും കാണിക്കേണ്ടത്. മാധ്യമങ്ങളും ആ സൂക്ഷ്മതയിൽ തന്നെയാണ് നിൽക്കേണ്ടത്. മന്ത്രി വ്യക്തമാക്കി.

ALSO READ: പാലിയേക്കര: ഉപാധികളോടെ ടോൾ പിരിക്കാൻ ഹൈക്കോടതിയുടെ അനുമതി

അതേസമയം വിഷയത്തിൽ വിദ്യാർഥിനി അനുഭവിക്കുന്ന മാനസിക സംഘർഷം വളരെ വലുതാണെന്നും ഒരു കുട്ടിയുടെ പ്രശ്നം ആണെങ്കിലും അവർക്ക് വിദ്യാഭ്യാസത്തിനായുള്ള സംരക്ഷണം ഒരുക്കുക എന്നതാണ് സർക്കാർ നിലപാട് എന്നും മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോടായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News