പാലോളി കുഞ്ഞിമുഹമ്മദ് പ്രഥമ മാധ്യമ അവാർഡ് വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

pinarayi-vijayan-criticizes-central-govt-iranian-ship-attack-west-asia-conflict

പാലോളി കുഞ്ഞിമുഹമ്മദ് പ്രഥമ മാധ്യമ അവാർഡ് വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കപട വാർത്തകൾ പടച്ചുവിടുവാൻ ചില മാധ്യമങ്ങൾ ശ്രമം നടത്തുന്നുവെന്നും എല്ലാവരും അതിനെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു മലപ്പുറം പ്രസ്സ് ക്‌ളബ്ബിന്റെ ആഭിമുഖ്യത്തിലാണ് പാലോളി കുഞ്ഞിമുഹമ്മദ് അനുസ്മരണവും മാധ്യമ പുരസ്‌കാരവിതരണവും സംഘടിപ്പിച്ചത്.

മാധ്യമപ്രവർത്തനം തൊഴിൽ എന്നതിലുപരി സാമൂഹ്യസേവനം എന്നാ നിലയിൽ കണ്ട വ്യക്തിയായിരുന്നു പാലൊളി കുഞ്ഞിമുഹമ്മദെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കപട വാർത്തകൾ പടച്ചുവിടുവാൻ ചില മാധ്യമങ്ങൾ ശ്രമം നടത്തുന്നുവെന്നും എല്ലാവരും അതിനെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read: സോഷ്യലിസ്റ്റുകൾ പ്രഥമ പരിഗണന നൽകുന്നത് മനുഷ്യർക്ക്, ഇസ്ലാം എന്ന വാക്കിനർത്ഥം സമഭാവന എന്നാണ്; മുഖ്യമന്ത്രി പിണറായി വിജയൻ

മാതൃഭൂമി ഡിജിറ്റൽ സീനിയർ സബ് എഡിറ്റർ നിലീന അത്തോളി പുരസ്‌കാരം ഏറ്റുവാങ്ങി. സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി, പി ഉബൈദുള്ള, സി പി ഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ, മലപ്പുറം പ്രസ് ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News