പാമ്പാക്കുട ഗ്രാമപഞ്ചായത്ത് വാർഡ് തെരഞ്ഞെടുപ്പിൽ എൽഡിഫിന് വിജയം

എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ 10-ാം വാർഡിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സി.ബി. രാജീവ് വിജയിച്ചു. 221 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജീവ് ജയിച്ചത് . തിങ്കളാഴ്ച നടന്ന ഉപ തെരഞ്ഞെടുപ്പിൽ 81.74% പേർ വോട്ട് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 965 വോട്ടുകളിൽ രാജീവിന് 558 വോട്ടുകൾ ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥിയായ ടി.പി. ജോസ് 337 വോട്ടുകൾ നേടി. എൻഡിഎ സ്ഥാനാർഥി ടി.ആർ. ശ്രീകാന്തിന് 34 വോട്ടുകളും, സ്വതന്ത്ര സ്ഥാനാർഥി കെ.എ. പൗലോസിന് 35 വോട്ടുകളും ലഭിച്ചു.

നിലവിൽ 15 അംഗ ഭരണസമിതിയുള്ള പാമ്പാക്കുട ഗ്രാമപഞ്ചായത്തിൽ യുഡിഎഫിന് 9 അംഗങ്ങളും, എൽഡിഎഫിന് 5 അംഗങ്ങളും, സ്വതന്ത്ര മുന്നണിക്ക് 1 അംഗവുമാണ് ഉണ്ടായിരുന്നത്.വിജയ പ്രഖ്യാപനത്തിന് പിന്നാലെ എൽഡിഎഫ് പ്രവർത്തകരും അനുഭാവികളും വാർഡിൽ ആഹ്ലാദ പ്രകടനം നടത്തി.

Also read; രാഹുലിനെതിരായ മൂന്നാമത്തെ കേസ്: കടുത്ത സൈബർ ആക്രമണം നേരിടുന്നതായി മുഖ്യമന്ത്രിക്ക് പരാതി നൽകി അതിജീവിത

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടന്ന ഡിസംബർ 9ന്, യുഡിഎഫ് സ്ഥാനാർഥി മരണപ്പെട്ടതിനെ തുടർന്നാണ് ഓണക്കൂർ 10-ാം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. വോട്ടെടുപ്പ് ദിനമായ പുലർച്ചെയാണ് യുഡിഎഫ് സ്ഥാനാർഥിയായ സി.എസ്. സാബു നിര്യാതനായത് . ഇതേത്തുടർന്നാണ് തിരഞ്ഞെടുപ്പ് പിന്നീട് നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News