
തെരഞ്ഞെടുപ്പിന് മുൻപേ കോട്ടയത്ത് കോൺഗ്രസിനും, ചാണ്ടി ഉമ്മനും തിരിച്ചടി. പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടി പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളി. ഒൻപതാം വാർഡ് സ്ഥാനാർത്ഥി രമണി മത്തായിയുടെ നാമനിനിർദ്ദേശ പത്രികയാണ് സൂക്ഷമ പരിശോധനയിൽ തള്ളിയത്. മുൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച കണക്കു വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കാത്തതിനെ തുടർന്നാണ് രമണി മത്തായിയെ അയോഗ്യയാക്കിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ അയോഗ്യരാക്കിയവരുടെ ലിസ്റ്റിൽ രമണി മത്തായിയുടെ പേരുമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് സൂക്ഷ്മ പരിശോധനയിൽ രമണിയുടെ നാമനിർദ്ദേശ പത്രിക തള്ളിയത്. ഇവിടെ കോൺഗ്രസിന് ഡമ്മി സ്ഥാനാർത്ഥിയും ഉണ്ടായിരുന്നില്ല.
പുതുപ്പള്ളി മണ്ഡലത്തിൽ ഉൾപ്പെട്ട പാമ്പാടി പഞ്ചായത്തിലെ തിരിച്ചടി ചാണ്ടി ഉമ്മന് കനത്ത പ്രഹരമാണ് സൃഷ്ടിച്ചത്. ഓരോ പഞ്ചായത്തിലെയും സ്ഥാനാർത്ഥി നിർണയത്തിൽ ചാണ്ടി ഉമ്മൻ നേരിട്ട് ഇടപെട്ടിരുന്നു. പാമ്പാടി പഞ്ചായത്ത് കൺവെൻഷൻ വിളിച്ചുചേർത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതും ഇദ്ദേഹമായിരുന്നു. ചാണ്ടിയുടെ അമിതാധികാര പ്രയോഗത്തിനെതിരെ പാർട്ടിയിൽ മുറുമുറുപ്പ് ഉയരുന്നതിനിടയിലാണ് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളിയിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


