‘പന്തളത്ത് നടന്നത് അയ്യപ്പ സംഗമമല്ല, ബി ജെ പി സംഗമം’; പറഞ്ഞത് മുഴുവൻ രാഷ്ട്രീയമെന്നും മന്ത്രി സജി ചെറിയാന്‍

saji-cheriyan-

കഴിഞ്ഞ ദിവസം പന്തളത്ത് നടന്നത് അയ്യപ്പ സംഗമമല്ല മറിച്ച് ബി ജെ പി സംഗമം ആണെന്നും പറഞ്ഞത് മുഴുവൻ രാഷ്ട്രീയമെന്നും മന്ത്രി സജി ചെറിയാന്‍. മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും രാഷ്ട്രീയമായി ആക്ഷേപിക്കാന്‍ ശ്രമിച്ചു. പന്തളം സംഗമത്തിൽ പങ്കെടുത്തത് ഭക്തരല്ല, മറിച്ച് ബി ജെ പിക്കാരായിരുന്നു. ബി ജെ പിയും യു ഡി എഫും അയ്യപ്പനെ രാഷ്ട്രീയ മുതലെടുപ്പിന് ഉപാധിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫിന് അയ്യപ്പ സംഗമം നടത്താന്‍ ശേഷിയില്ല. ശബരിമലയ്ക്ക് വേണ്ടി എന്ത് ചെയ്തുവെന്നും നിങ്ങള്‍ എത്ര രൂപ ചെലവാക്കിയെന്നും തെളിയിക്കാൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുന്നു. ശബരിമലയ്ക്ക് കേന്ദ്രം ഒരു രൂപ തന്നോയെന്നും അദ്ദേഹം ചോദിച്ചു. ബി ജെ പിയും കോണ്‍ഗ്രസും എന്തിനാണ് ഇത്ര വിറളി പൂണ്ടതെന്നും അദ്ദേഹം ചോദിച്ചു.

Read Also: ‘ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിച്ചത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്; കോൺ​ഗ്രസിന് ഹിന്ദു വോട്ടുകൾ വേണ്ട, ന്യൂനപക്ഷ വോട്ടുകൾ മാത്രം മതി’; എൽഡിഎഫിനെ പ്രശംസിച്ചും കോൺ​ഗ്രസിനും ബിജെപിയ്ക്കുമെതിരെ ആഞ്ഞടിച്ചും ജി. സുകുമാരൻ നായർ


കേരളത്തിലെ യു ഡി എഫിലും ബി ജെ പി യിലും കൂട്ട ആത്മഹത്യ നടക്കാന്‍ പോകുകയാണ്. പലരും കയര്‍ എടുക്കേണ്ടി വരും. കയര്‍ കോണ്‍ക്ലേവിന് വന്ന സ്ഥലത്ത് വച്ചാണ് ഇത് പറയുന്നത്. മൂന്നാം എൽ ഡി എഫ് സര്‍ക്കാര്‍ വരുമെന്നത് ഉറപ്പാണ്. തുടര്‍ ഭരണം ഉറപ്പാണെന്നും എഴുതി വച്ചോളൂവെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News