ഷാഫി പറമ്പിലിനും വി.ഡി സതീശനുമെതിരെ ഒളിയമ്പുമായി പന്തളം സുധാകരൻ;ചർച്ചയായി ‘വെള്ളിമൂങ്ങ’ പരാമർശം

pandalam-sudhakaran-facebook-post-criticizing CONGRESS LEADERS

കോൺഗ്രസ് നേതാവ് ജി. കാർത്തികേയന്റെ ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് പന്തളം സുധാകരൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയ്‌ക്കാണ്‌ വഴി വച്ചിരിക്കുന്നത്. നിലവിലെ കോൺഗ്രസ് നേതൃത്വത്തെയും യുവനേതാക്കളെയും ലക്ഷ്യം വെച്ചുള്ള രൂക്ഷമായ പരിഹാസമാണ് കുറിപ്പിലുടനീളം നിഴലിക്കുന്നത്.

“റീൽ എടുക്കാൻ ഒരു കുട്ടിയെയും കൂട്ടി വെള്ളിമൂങ്ങ മോഡലുകൾ അരങ്ങ് തകർക്കുന്ന ഇക്കാലത്ത് ജനങ്ങളുടെ ഹൃദയത്തിൽ കൂടുകൂട്ടിയ ജി.കെ ഒരു അത്ഭുതമാണ്” എന്ന പന്തളം സുധാകരന്റെ പരാമർശം വി.ഡി സതീശനെയും ഷാഫി പറമ്പിലിനെയും ഉദ്ദേശിച്ചാണെന്നാണ് പന്തളം സുധാകരന്റെ ഫേസ്ബുക് പോസ്റ്റ് പങ്കുവച്ചുകൊണ്ട് പന്തളം ഷാജി ചൂണ്ടിക്കാട്ടി.

ALSO READ : “മലയാളം ഭരണഭാഷാ തലത്തിൽ മാത്രം ഒതുങ്ങേണ്ടതല്ല, ജുഡീഷ്യറി തലത്തിലും ബാധകമാകണം”: മുഖ്യമന്ത്രി പിണറായി വിജയൻ

പ്രകടനപരതയ്ക്ക് മുൻതൂക്കം നൽകുന്ന പുതിയ കാലത്തെ രാഷ്ട്രീയ ശൈലിയെ പരോക്ഷമായി വിമർശിച്ചുകൊണ്ട്, പഴയകാല നേതാക്കളുടെ ആത്മാർത്ഥതയെ പന്തളം സുധാകരൻ തന്റെ ഫേസ്ബുക് കുറിപ്പിലൂടെ ഉയർത്തിക്കാട്ടുന്നുണ്ട്. ലീഡർ കെ. കരുണാകരന്റെ വിശ്വസ്തരായിരുന്ന ‘ത്രിമൂർത്തികളിൽ’ (ജി. കാർത്തികേയൻ, രമേശ് ചെന്നിത്തല, പന്തളം സുധാകരൻ) ഒരാളായ ജി.കെ ഇല്ലാത്ത രാഷ്ട്രീയ കാലത്തെ വേദനയോടെയാണ് പന്തളം ഓർത്തെടുക്കുന്നത്. തങ്ങൾക്കിടയിലുണ്ടായിരുന്ന ഇണക്കങ്ങളും പിണക്കങ്ങളും തുറന്നുപറയുന്ന അദ്ദേഹം, കോൺഗ്രസിലെ പക്വതയുള്ള രാഷ്ട്രീയ പ്രവർത്തനത്തിന്റെ അഭാവത്തെക്കുറിച്ച് പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്.

ALSO RAED : “അനിയനെ ബിജെപിക്ക് കൊടുത്തു; സണ്ണി ജോസഫ് മാതൃകയായോ?” കെപിസിസി അധ്യക്ഷനെതിരെ പരിഹാസവുമായി വി. വസീഫിന്റെ ഫേസ്ബുക് പോസ്റ്റ്

മാധ്യമങ്ങൾ ആഘോഷിക്കുന്ന ‘റീൽസ്’ രാഷ്ട്രീയത്തിനെതിരെ മുതിർന്ന നേതാവ് പരസ്യമായി രംഗത്തുവന്നത് പാർട്ടിയിലെ ആഭ്യന്തര കലഹങ്ങളുടെ പുതിയ പതിപ്പാണോ എന്ന സംശയവും ഉയരുന്നുണ്ട്. വാക്കുകൾക്ക് അതീതമായ സ്നേഹവൃക്ഷമായിരുന്നു ജി.കെ എന്ന് വിശേഷിപ്പിക്കുന്ന കുറിപ്പ്, നിലവിലെ കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി വ്യക്തമാക്കുന്നതുകൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News