
കെ പി സി സി ജനറൽ സെക്രട്ടറി പി എം നിയാസ് മത്സരിച്ച പാറോപ്പടി വാർഡിലെ തോൽവി സംബന്ധിച്ച് കൗൺസിലർ കെസി ശോഭിതയുടെ സമൂഹമാധ്യമ പോസ്റ്റില്‍ വിശദീകരണം തേടിയെന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ വിജയത്തിന്റെ സൗന്ദര്യം കെടുത്തുന്നതാണ് ശോഭിതയുടെ പ്രതികരണം. പ്രവർത്തകരുടെ ആത്മവീര്യം കെടുത്തുന്നതാണിത്. റിപ്പോർട്ടിലെ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. പിന്നെ എന്തിനാണ് മുൻവിധിയോടെ പ്രതികരണം നടത്തുന്നതെന്നും കോർപ്പറേഷൻ പദവികളിൽ നിന്നും മാറ്റി നിർത്തിയിട്ടില്ലെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
അതേസമയം, പി എം നിയാസിന്റെ തോൽവിയുമായി ബന്ധപ്പെട്ട് തന്നെയും ഭർത്താവിനെയും തേജോവധം ചെയ്യാൻ ശ്രമിക്കുന്നു എന്നായിരുന്നു ശോഭിത ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. പാർട്ടിയിൽ നിന്നും പുകച്ചു ചാടിക്കാൻ ശ്രമം നടക്കുന്നെന്നും നേതാക്കളുടെ പെട്ടി തൂക്കി വന്നയാളല്ല താനെന്നുമെന്നും കഴിഞ്ഞ ദിവസം ശോഭിത ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

