
തെരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം കോൺഗ്രസിന് കനത്ത തിരിച്ചടി. പത്തനംതിട്ടയിൽ കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്‍റ് ബിജെപിയിൽ ചേർന്നു. കോയിപ്രം പഞ്ചായത്ത് പ്രസിഡന്‍റ് പി സുജാതയാണ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് കൂറുമാറിയത്. ഇന്ന് രാവിലെയാണ് സുജാത പ്രസിഡൻറ് സ്ഥാനം രാജി വച്ചൊഴിഞ്ഞത്. ഇവരെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡൻറ് വി എ സൂരജ് മാലയിട്ട് സ്വീകരിച്ചു.
വിഭാഗീയത രൂക്ഷമായ കോൺഗ്രസിലെ കൂടുതൽ ജനപ്രതിനിധികൾ വരും ദിവസങ്ങളിൽ മറ്റു പാർട്ടികളിലേക്ക് പോകുമെന്നാണ് സൂചന. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി എന്ന വിമർശനം ശരിവെക്കുന്നതാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നടപടിയെന്ന് നവമാധ്യമങ്ങളിൽ പ്രചരണം ശക്തമാണ്.
updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

