എസ് ഐ ആർ കരട് പട്ടിക: പത്തനംതിട്ട ജില്ലയിൽ ഒഴിവാക്കപ്പെട്ടത് 98,344 പേർ; 73,766 പേർ കണ്ടെത്താനാവാത്തവരുടെ പട്ടികയിൽ

SIR

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‍കരണത്തിന്റെ(എസ്ഐആര്‍) ഭാഗമായി കരട് വിജ്ഞാപനം ഇന്ന് പ്രസിദ്ധികരിക്കുമ്പോൾ പത്തനംതിട്ട ജില്ലയിൽ നിന്ന് 98,344 പേര് ഒഴിവാക്കപ്പെട്ടു. കണ്ടെത്താനാവാത്തവരുടെ പട്ടികയിൽ 73,766 പേർ ആണ് ഉള്ളത്.

പട്ടികയില്‍പെടാതെ പോയവരുടെ പേരുവിവരങ്ങള്‍ ബൂത്ത് അടിസ്ഥാനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വൈബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതേസമയം കണ്ടെത്താൻ ആകാത്തവരുടെ പട്ടികയിൽ ഉള്ളവരുടെ വിലാസത്തിലേക്ക് നോട്ടീസ് അയയ്ക്കും. വോട്ടറെന്നു തെളിയിക്കാൻ ആവശ്യമായ രേഖകൾ ഹാജരാക്കാൻ ഫെബ്രുവരി 21 വരെയാണ് സമയം. ഒഴിവാക്കപ്പെട്ടതുമായി ബന്ധപ്പെട്ട പരാതികൾ RDO യെ അറിയിക്കാം.

ALSO READ: ക്രിസ്‍മസ് കരോളിന് നേരെയുള്ള RSS ആക്രമണം:’ മതനിരപേക്ഷതക്ക് വിള്ളൽ ഏൽപ്പിക്കുന്ന കാര്യങ്ങൾ RSS തുടർച്ചയായി ചെയ്യുന്നു; ഈ ആസൂത്രിത നീക്കങ്ങളെ DYFI പ്രതിരോധിക്കും’; വി കെ സനോജ്

ജനുവരി 22 വരെയാണ് അവകാശങ്ങളും എതിര്‍പ്പുകളും അറിയിക്കാനല്ല സമയം. 2026 ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.

ALSO READ: ‘യുഡിഎഫിനെ വഴിയമ്പലമായി കാണരുത്; അൻവർ സംയമനം പാലിക്കണം; അവസര സേവകൻമാരുടെ അവസാന കേന്ദ്രമായി മുന്നണി മാറരുത്’; ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News