
96% ആളുകൾക്ക് സ്വന്തമായി വീടും ഭൂമിയുമുള്ള ലോകത്തെ ഏക സ്ഥലമാണ് കേരളെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എ. വിജയരാഘവൻ. എൽ ഡി എഫ് വികസന മുന്നേറ്റത്തിന്റെ വടക്കൻ മേഖല ജാഥ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാത്രമല്ല ലോകത്തെ ഏറ്റവും ശിശു ജനന മരണനിരക്ക് കുറവുള്ള സ്ഥലം കൂടിയാണ് കേരളം. ഇതുവരെയും ഒരൊറ്റ സഹായം പോലും വയനാട് ദുരന്ത ബാധിതർക്ക് കേന്ദ്ര സർക്കാർ നൽകിയില്ല. കേന്ദ്ര സർക്കാർ തൊഴിലാളികളുടെ അവകാശത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. വർഗിയ ശക്തികളെ ചെറുത്ത് നിർത്തുന്ന ഏക സംസ്ഥാനവും കേരളമാണെന്നും അദ്ദേഹം പറഞ്ഞു.
updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

