ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനം അണിനിരന്നു;കൊല്ലത്ത് ദേശീയ പണിമുടക്ക് പൂർണം

national strike in kollam

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും രാജ്യത്തെ പൂർണമായും കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുന്നതിനുമെതിരെ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ കൊല്ലം ജില്ലയിൽ പണിമുടക്ക് പൂർണ്ണമായി. കൊല്ലത്ത് കെഎസ്ആർടിസി തൊഴിലാളികൾ പൂർണ്ണമായും പണിമുടക്കിൽ പങ്കെടുത്തു. യാത്രക്കാർ മുൻകൂട്ടി വിവരമറിഞ്ഞതിനാൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ല. അവർ സമരത്തോട് സഹകരിക്കുകയാണ്. എന്നാൽ അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഈ സമരം തൊഴിലാളികൾ ഏറ്റെടുത്തിരിക്കുകയാണ്.
അമേരിക്കയുമായുള്ള വ്യാപാര കരാർ ഇന്ത്യൻ കർഷകർക്കും പ്രത്യേകിച്ച് ക്ഷീരകർഷകർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക. 30 കോടി ക്ഷീരകർഷകരുള്ള ഇന്ത്യയിലേക്ക് അമേരിക്കൻ പാൽ ഉൽപന്നങ്ങൾ എത്തുന്നതോടെ ഇവിടുത്തെ കർഷകർ വഴിയാധാരമാകാൻ സാധ്യതയുണ്ട്.

Also read: ദേശീയ പണിമുടക്ക്: തീർഥാടകരെയും പത്തനംതിട്ടയിലെ രണ്ട് പഞ്ചായത്തുകളെയും ഒഴിവാക്കി

ഇത് മിൽമ, അമുൽ, നന്ദിനി, അവിൻ തുടങ്ങിയ സഹകരണ മേഖലയിലെ സ്ഥാപനങ്ങളുടെ നിലനിൽപ്പിനെത്തന്നെ ബാധിച്ചേക്കാം. അമേരിക്കയിലെ വെറും 2 ശതമാനം വരുന്ന കോർപ്പറേറ്റുകൾക്ക് വേണ്ടി ഇന്ത്യയിലെ കോടിക്കണക്കിന് കർഷകരെ ബലികൊടുക്കുന്ന നീക്കമാണിത്. തൊഴിലാളികളെ അടിച്ചമർത്തുന്നതിനും കോർപ്പറേറ്റുകളെ സഹായിക്കുന്നതിനുമാണ് മോദി സർക്കാരിൻ്റ പ്രവർത്തനങ്ങൾ. ഇതിനെതിരായി നടക്കുന്ന പണിമുടക്ക് എല്ലാ ജില്ലകളിലും പൂർണമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News