രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട് ജനകീയ വിചാരണ

PALAKKAD JANAKEEYA VICHARANA

പാലക്കാട് നഗരത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ജനകീയ വിചാരണ സംഘടിപ്പിച്ചു.

രാഹുലിനെ ജനമധ്യത്തിൽ വച്ചാണ് യുവതികൾ വിചാരണ ചെയ്തത്. ഡിവൈഎഫ്‌ഐ പാലക്കാട്‌ വനിതാ സബ്‌ കമ്മിറ്റി നേതൃത്വത്തിലാണ്‌ പ്രതീകാത്മക വിചാരണ നടത്തിയത്‌.

ALSO READ: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോഴിക്കോട് ഡിവൈഎഫ്ഐയുടെ “യുവതി പ്രതിഷേധം”

യുവതികളെ പീഡിപ്പിക്കുകയും നിർബന്ധിച്ച്‌ ഗർഭഛിദ്രം നടത്തുകയും ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജനമധ്യത്തിൽ വച്ചാണ് യുവതികൾ വിചാരണചെയ്തത്.
ആരോപണ വിധേയനായ രാഹുലിനെ പിന്തുണയ്ക്കുന്ന ഷാഫി പറമ്പിൽ, വി ഡി സതീശൻ എന്നിവരെയാണ്‌ പ്രതിക്കൂട്ടിൽ നിർത്തി വിചാരണ നടത്തി.
കാണാനെത്തിയവരും രാഹുലിനോടും ഷാഫിയോടും സതീശനോടും ചോദ്യങ്ങൾ ചോദിച്ചു.

ALSO READ: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സസ്പെൻഷൻ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഗിമ്മിക്ക്; കോൺഗ്രസ് ഭരണഘടന പറയുന്നതെന്ത്?

ഏറ്റവുമൊടുവിൽ രാഹുൽ ജഡ്ജിയുടെ മൊബൈൽ നമ്പർ ചോദിച്ചതോടെ ആളുകൾ കൂവി വിളിച്ചു. കുറ്റക്കാരന്‌ തക്കതായ ശിക്ഷ വിധിച്ചാണ്‌ കോടതി പിരിഞ്ഞത്‌.
ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു പാലക്കാട് ജില്ലാ പ്രസിഡൻറ് ആർ ജയദേവൻ സംസ്ഥാന കമ്മിറ്റി അംഗം ഷിബി കൃഷ്ണ, മുഹമ്മദ് നാസിം, വിനോദ് കുമാർ എന്നിവർ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News