
ഒരു സമരം നാടകം, പിന്നാലെ അക്രമം, ആശുപത്രി, നാടകം എന്തിനായിരുന്നു ഇതെല്ലാം. ഈ പ്രഹസനങ്ങളെല്ലാം കഴിഞ്ഞതിനു തൊട്ടുപിന്നാലെ കേരള പൊതുസമൂഹം രാഷ്ട്രീയ മാലിന്യമാണെന്ന് തിരിച്ചറിഞ്ഞ മാറ്റി നിര്‍ത്തിയ മറ്റൊരാള്‍ എൻട്രി ചെയ്യുന്നു. പിന്നാലെ ഷാഫി പറമ്പിലിനൊപ്പം നിന്ന് ഫോട്ടോയും ഫേസ്ബുക്ക് പോസ്റ്റും. സ്വർണ കള്ളന്മാർ ഇതുകൊണ്ടൊന്നും രക്ഷപ്പെടില്ല ഷാഫിയെ തൊട്ടാൽ കേരളം പ്രതികരിക്കും സ്വർണ കള്ളന്മാരെ പിടിക്കും എന്നാണ് ഈ എഫ് ബി പോസ്റ്റ്.
ആ പോസ്റ്റില്‍ പക്ഷെ കുറച്ച് പ്രശ്നങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. ശബരിമലയിലെ സ്വർണപാളി വിഷയത്തിലായിരുന്നോ ഷാഫിയുടെ സമരം, അല്ല. അത് പ്രാദേശികമായി ഷാഫിക്കുണ്ടായ ജാള്യത മറച്ചു വെയ്ക്കാൻ വേണ്ടിയായിരുന്നു. ആ വിഷയത്തിലേക്ക് നമ്മള്‍ക്ക് വരാം. അതിനു മുമ്പ് നമ്മള്‍ പരിശോധിക്കേണ്ട മറ്റു ചില കാര്യങ്ങള്‍ ഉണ്ട്.
നാടുനീളെ കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങൾ നടക്കുകയാണ്. മിക്കതും പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തി. അതിനെയൊന്നും സമരം എന്ന് പറയാൻ സാധിക്കുകയില്ല, അതിക്രമങ്ങളാണ് സമരം എന്ന പേരില്‍ നാടുനീളെ നടക്കുന്നത്. പൊലീസിനെ പ്രകോപിപ്പിച്ച് സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുക. അങ്ങനെ ഓരോ സംഘര്‍ഷങ്ങള്‍ക്കി പിന്നാലെയും രാഹുൽ മാങ്കൂട്ടം ഡെയിലി വന്ന് പ്രതികരിക്കുകയും ചെയ്യുന്നുണ്ട്.
വയനാട് ഫണ്ട് തട്ടിപ്പ്, ലൈംഗികാപവാദം തുടങ്ങി എണ്ണമറ്റ ആരോപണങ്ങളാല്‍ പൊതുസമൂഹത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടാൻ സാധിക്കാതെ ഒളിച്ചു ജീവിച്ചിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാൻ ആരംഭിച്ചിരിക്കുന്നു. ഇത് തന്നെയാണ് തെരുവിൽ നടക്കുന്ന കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും സമരങ്ങൾ ആസൂത്രിതമാണോ എന്ന സംശയം പൊതുസമൂഹത്തില്‍ രൂപപ്പെടുത്തുന്നതിനുള്ള കാരണവും.
ഇനി ശബരിമല ശില്പപാളിയിലെ സ്വര്‍ണമോഷണം വിഷയം, പതുക്കെ പതുക്കെ കോണ്‍ഗ്രസ് ആ വിഷയത്തിലെ നിലപാട് മാറ്റി കൊണ്ടിരിക്കുകയാണ്. നിയമസഭയില്‍ കടകംപള്ളിക്കെതിരെ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ്, മാധ്യമങ്ങളുടെ മുന്നിലെത്തിയപ്പോള്‍ പറഞ്ഞ കാര്യങ്ങളില്‍ മലക്കം മറിഞ്ഞു. ദ്വാരപാലക ശിലപങ്ങൾ കടത്താൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സഹായമായി പ്രവർത്തിച്ചത് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ കോൺഗ്രസ് ബിജെപി സംഘടന നേതൃത്വത്തിൽ ഇരിക്കുന്നവരാണ് എന്ന വാര്‍ത്തയും ഇപ്പോള്‍ പുറത്തെത്തി കഴിഞ്ഞു.
ശബരിമലയിലെ ശില്പപാളി വിഷയത്തിലെ സത്യം മറ നീക്കി പുറത്തുവന്നുകൊണ്ടിരിക്കുയാണ്. ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്ന പ്രതിപക്ഷം മാളത്തിലേക്ക് കയറാനും ആരംഭിച്ചു. ഇപ്പോള്‍ അതിനേക്കാള്‍ വലിയ വിഷയമായി അവര്‍ ഉയര്‍ത്തുന്നതാകട്ടെ ഷാഫി ആക്രമിക്കപ്പെട്ടു എന്ന വാര്‍ത്തയാണ്.
Also Read: പേരാമ്പ്രയില്‍ കോൺഗ്രസ് പ്രവർത്തകർ പൊലീസിനു നേരെ കല്ലും സ്ഫോടക വസ്‌തുവും എറിഞ്ഞു; ദൃശ്യങ്ങൾ പുറത്ത്
എന്തിനായിരുന്നു അവിടെ സമരം നടന്നത്. ഒരു കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്. ബീഹാര്‍ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്ന സമയത്ത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പേരാമ്പ്രയിലാണ്. ദേശീയ വിഷയങ്ങളില്‍ പ്രതികരിക്കാനല്ല കോളേജ് ഇലക്ഷുമായി ബന്ധപ്പെട്ട് എസ്എഫ്ഐ കെ എസ് യു പ്രശനത്തില്‍ ഇടപെടുന്നതിനാണ് പേരാമ്പ്രയില്‍ കെ സി വേണുഗോപാൽ എത്തിയത്.
എന്നാല്‍ വെറുമൊരു കൊളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തെ സംഘര്‍ഷമാക്കി മാറ്റുക മാത്രമാണോ കോണ്‍ഗ്രസ് ചെയ്തത്. അത് ഷാഫി പറമ്പിലിന് പറ്റിയ ജാള്യത മറയ്ക്കാൻ കൂടി വേണ്ടിയിട്ടുള്ളതായിരുന്നു. സർക്കാരിൻ്റെ ലൈഫ് ഭവനപദ്ധതി പ്രകാരം നിർമ്മിച്ച് നൽകിയ വീട് കോൺഗ്രസിൻ്റെ വിടാക്കി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തിരുന്നു. ലൈഫിലുടെ ലഭിച്ച 4 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മാണം നടത്തിയ വീടിന്റെ താക്കോൽ ദാനം കോൺഗ്രസ് കുടുംബസംഗമത്തിൽ വെച്ച് ഷാഫി നിര്‍വഹിക്കുകയും ചെയ്തു.
പക്ഷെ കള്ളം പെട്ടന്ന് തന്നെ നാട്ടുകാര്‍ അറിഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി കെ പ്രമോദ് വാർത്തസമ്മേളനം വിളിച്ച് സത്യാവസ്ഥ പറയുക കൂടി ചെയ്തതോടെ നാണക്കേട് ഇരട്ടിയാകുകയും ചെയ്തു. ഈ സംഭവത്തിന് പിന്നാലെയാണ് കെ എസ് യുവിന്റെ ഹര്‍ത്താല്‍ പേരാമ്പ്രയില്‍ നടക്കുന്നത്. അതിനിടയില്‍ പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു.
ഇതില്‍ പ്രതിഷേധിച്ചാണ് പിന്നീട് എൽഡിഎഫിന്റെ പ്രതിഷേധം ഉണ്ടാകുന്നത്. കെ എസ് യു ക്കാരെ അക്രമിച്ചു എന്ന് പറഞ്ഞ് യുഡിഎഫും പ്രതിഷേധം നടത്തി. എന്നാൽ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം കഴിഞ്ഞിട്ടും പിരിഞ്ഞുപോകാൻ തയ്യാറായില്ല. ഷാഫിപറമ്പിൽ വരും വരെ റോഡ് ബ്ലോക്ക് ചെയ്തു. പിന്നീട് അവിടെ ആക്രമണം നടത്തിയതും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ്. പൊലീസിനു നേരെ സ്ഫോടക വസ്‌തു എറിയുന്നതും അത് പൊട്ടുന്നതും, ലാത്തി ഉപയോഗിച്ച് പൊലീസിനെ മർദ്ദിക്കുന്നതും, എത്തിയിരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയില്‍ സൂക്ഷിച്ചിരിക്കുന്ന കല്ലുകളുടെയും ദൃശ്യങ്ങള്‍ പുറത്തെത്തുകയും ചെയ്തു.
പിന്നീട് സംഭവിച്ചത് എല്ലാം വളരെ വേഗമാണ് ചോര ഒഴുകുന്നു, ഒഴിക്കുന്നു. അത്യാസന്ന നിലയിലായിട്ടും കിലോമീറ്ററുകള്‍ അകലെയുള്ള ആശുപതിയിലേക്ക് പോകുകയാണ്. മൂന്നു മണിക്കൂര്‍ മൂക്കിന് നീണ്ട സര്‍ജറി നടത്തുന്നു. പക്ഷെ താടിയും മീശയും അതുപോലെ തന്നെ ഇരുന്നു. ഐസിയുവിനകത്തേക്ക് കോണ്‍ഗ്രസ് നേതാക്കളെ പ്രവേശിപ്പിച്ച് കാണിക്കുകയും ചെയ്തു. ഒപ്പം രാഹുല്‍ മാങ്കൂട്ടത്തിലും എത്തി. പിന്നെ ഇല്ലാത്ത സ്റ്റിക്കര്‍ പിന്നീട് ഒട്ടിക്കുന്നു. നാടകം പലപ്പോഴും പാളിയെങ്കിലും സസ്പെൻഷൻ കാലാവധി തീരുമ്പോഴേക്കും രാഹുലിനെ നേതൃത്വത്തിന്റെ ഭാഗമാക്കി വീണ്ടും സജീവമാക്കുക എന്ന പദ്ധതിയുടെ ഇപ്പോള്‍ ഷാഫി സഖ്യം നടപ്പിലാക്കിയിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

