പേരാമ്പ്രയിലെ കോണ്‍ഗ്രസ് സംഘര്‍ഷം; പൊലീസിനു നേരെ സ്‌ഫോടക വസ്തു എറിയുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

perambra congress attack

പേരാമ്പ്രയിലെ UDF  അക്രമത്തിൻ്റെ കൂടുതൽ ദൃശ്യം പുറത്ത്. പോലീസിന് നേരെ സ്ഫോടക വസ്തു എറിയുന്നതും പൊട്ടുന്നതും ദൃശ്യങ്ങളിൽ വ്യക്തം. പേരാമ്പ്രയിൽ UDF നടത്തിയത് ആസൂതിക നീക്കമാണെന്നത് തെളിയിക്കുന്ന കൂടുതൽ ദൃശ്യങ്ങളാണ് കൈരളി ന്യൂസ് പുറത്തുവിട്ടത്. പോലീസിനെ ആക്രമിച്ചില്ല എന്ന യുഡിഎഫിന്റെ ആവര്‍ത്തിച്ചുള്ള വാദമാണ് ഇതോടെ വീണ്ടും വീണ്ടും പൊളിയുന്നത്.

പ്രകടനം നടത്താൻ എത്തിയവർക്കിടയിൽ നിന്ന് പൊലിസിന് നേരെ സ്‌ഫോടക വസ്തു എറിയുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. പോലീസുകാർക്കിടയിൽ വീണ സ്‌ഫോടക വസ്തു ഉഗ്ര ശബ്ദത്തിൽ പൊടുന്നതും ദൃശ്യങ്ങളിലുണ്ട്. വടകര ഡി വൈ എസ് പി ക്കടക്കം അക്രമത്തിൽ പരുക്കേറ്റിരുന്നു

ലാത്തി പിടിച്ചു വാങ്ങി പൊലിസിനെ അടിക്കുന്നതും കല്ലെറിയുന്നതുമായ ദൃശ്യങ്ങൾ കൈരളി ന്യൂസ് ഇന്നലെ പുറത്ത് വിട്ടിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനത്തിനെത്തിയത് തന്നെ വലിയ കല്ലുകളുമായാണ്. ഇതിന് ശേഷമാണ് പോലീസുമായി UDF പ്രവർത്തകർ സംഘർഷത്തിൽ ഏർപ്പെട്ടത്. പൊലീസിനെ ആക്രമിച്ചില്ലെന്ന് പച്ചക്കള്ളം ആവര്‍ത്തിച്ച് ഇന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ മാധ്യമങ്ങളെ കണ്ടിരുന്നു. എന്നാല്‍ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവരുന്നതോടെ കൂടുതല്‍ പ്രതിസന്ധിയിലാവുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

Also read – ‘സ്മാര്‍ട്ട് ക്ലാസ് മുറികളും റോബോട്ടിക് ലാബുകളും ഉള്ള പൊതുവിദ്യാലയങ്ങള്‍ ഇന്ന് അതിശയോക്തിയല്ല’: മുഖ്യമന്ത്രി

നിലവില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ഷാഫി പറമ്പില്‍ എംപിക്കെതിരെയും
എട്ട് യു ഡി എഫ് നേതാക്കള്‍ക്കെതിരെയും കണ്ടാലറിയാവുന്ന 692 പേര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് എഫ്ഐആറില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയെന്ന് വ്യക്തമാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News