പേരാമ്പ്രയിലെ യുഡിഎഫ് അക്രമം: പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതിൽ കേസെടുത്തു

perambra clash bomb identified

പേരാമ്പ്രയിലെ യുഡിഫ് അക്രമത്തിൻ്റെ ഭാഗമായി പോലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതിൽ കേസെടുത്തു. സംഘം ചേർന്ന് പോലീസിനെ അപായപ്പെടുത്താൻ ശ്രമിച്ചതിനും സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചതിനുമാണ് പേരാമ്പ്ര പോലീസ് UDF വർത്തകർക്കെതിരെ FIR രജിസ്റ്റർ ചെയ്തത്. പ്രകടനം നടത്താൻ എത്തിയവർക്കിടയിൽ നിന്ന് പൊലിസിന് നേരെ സ്‌ഫോടക വസ്തു എറിയുന്നതും ഉഗ്ര ശബ്ദത്തിൽ പൊട്ടുന്നതുമായ ദൃശ്യങ്ങൾ കൈരളി ന്യൂസാണ് പുറത്തു വിട്ടത്.

പോലീസുമായി UDF പ്രവർത്തകർ സംഘർഷത്തിൽ ഏർപ്പെടുന്നതിന് മുമ്പായാണ് സ്ഫോടക വസ്തു പോലീസിനെതിരെ എറിഞ്ഞത്. ലാത്തി പിടിച്ചു വാങ്ങി പൊലിസിനെ അടിക്കുന്നതും കല്ലെറിയുന്നതുമായ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പൊലിസിനുനേരെ ഒരു ആക്രമണവും നടന്നിട്ടില്ലെന്ന വാദം UDF നേതൃത്വം ആവർത്തിക്കുന്നതിനിടെയാണ് ദൃശ്യം പുറത്ത് വന്നതും പോലീസ് കേസെടുത്തതും.

ALSO READ: പാലിയേക്കര ടോൾ പിരിവിൽ വിലക്ക് തുടരുമോ ? ഹര്‍ജി നാളെ പരിഗണിക്കും

പേരാമ്പ്രയിൽ കഴിഞ്ഞ ദിവസമുണ്ടായ കോൺഗ്രസ് ആക്രമണം ആസൂത്രിതമാണെന്ന ആരോപണം നേരത്തെ തന്നെ ശക്തമായിരുന്നു. അതിന് പിന്നാലെയാണ് കോൺഗ്രസ് പ്രവർത്തകർ പൊലീസിന് നേരെ സ്ഫോടക വസ്തുക്കൾ എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. പുറത്തുവന്ന ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണെന്നും കലാപശ്രമമാണ് നടന്നതെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നതെന്നും വിശദമായ അന്വേഷണം വേണമെന്ന് സിപിഐഎം ജില്ല സെക്രട്ടറിയറ്റ് കമ്മിറ്റി അംഗം എസ് കെ സജീഷ് പറഞ്ഞു. പേരാമ്പ്രയെ കലുഷിതമാക്കാൻ ആസൂത്രിത ശ്രമം നടന്നത് എന്നത് വ്യക്തമാണെന്നും പുറത്ത് നിന്ന് ആളുകളെ എത്തിച്ച് സംഘർഷം ഉണ്ടാകുകയാണ് ചെയ്തതെന്നും പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രമോദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News