ചർച്ച വിജയം; പി ജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു

pg doctors strike

പി ജി ഡോക്ടർമാരുമായി ആരോ​ഗ്യ വകുപ്പ് നടത്തിയ ചർച്ചയിൽ വിജയം കണ്ടു. പി ജി ഡോക്ടർമാർ നാളെ നടത്താനിരുന്ന ഒ പി ബഹിഷ്കരണം പിൻ വലിച്ചു. ഡോക്ടർമാരുടെ സംഘടനയും ആരോഗ്യ വകുപ്പുമായി നടത്തിയ ചർച്ചയിലാണ് വിജയം കണ്ടത്. ആവശ്യങ്ങൾ അംഗീകരിക്കാം എന്ന് വകുപ്പ് ഉറപ്പ് നൽകിയതായി പിജി ഡോക്ടർമാരുടെ സംഘടന അറിയിച്ചു. സ്റ്റൈപ്പൻഡ് അടക്കമുള്ള വിഷയങ്ങളിൽ ഉടൻ രേഖാമൂലം ഉത്തരവ് നൽകുമെന്നും അറിയിച്ചു. ധനകാര്യ വകുപ്പുമായി ഈ കാര്യങ്ങൾ ചർച്ച ചെയ്യാമെന്നും ആരോ​ഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Also read : ‘അഖിൽ മാരാർ ചാണകക്കുഴിയിൽ’; ട്വൻ്റി ട്വൻ്റിയിലൂടെ എൻഡിഎയിൽ എത്തിയ മാരാരെ ട്രോളി സോഷ്യൽ മീഡിയ

സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സമരത്തിന് പിന്തുണ നൽകികൊണ്ടാണ് പി ജി ഡോക്ടർമാരും സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്. ഡോക്ടർമാരുടെ സമരത്തിൽ നിന്നും കാഷ്വാലിറ്റി, ഐ സി യു, ലേബർ റൂം തുടങ്ങി അടിയന്തിരമായി ചികിത്സ, പോസ്റ്റുമാർട്ടം എന്നിവയെ ഒഴിവാക്കിയിരുന്നു. 26 മുതൽ പരീക്ഷക ഡ്യൂട്ടികളിൽ നിന്നും വിട്ടു നിൽക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News