കോട്ടയം ഏറ്റുമാനൂരിൽ പിക്കപ് വാൻ ബസിലേക്ക് ഇടിച്ചു കയറി; ബസ് ഡ്രൈവർക്ക് പരുക്ക്

ksrtc accident

എംസി റോഡിൽ കോട്ടയം ഏറ്റുമാനൂർ പട്ടിത്താനത്ത് ഉണ്ടായ വാഹനാപകടത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു. കെഎസ്ആർടിസി ബസും പിക്കപ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. കൂത്താട്ടുകുളത്തേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസിലേക്ക് എതിർ ദിശയിൽ വരികയായിരുന്ന പിക്കപ് വാൻ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. പരുക്കേറ്റ ബസ് ഡ്രൈവർ ഉൾപ്പെടെയുള്ളവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

ALSO READ; അൽ ഫലാഹ് സർവ്വകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖി അറസ്റ്റിൽ

കോട്ടയത്ത് ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞു

കോട്ടയം എരുമേലി കണമലയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു. കർണാടകയിൽ നിന്നുള്ള മുപ്പത്തി മൂന്ന് തീർഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആർക്കും ഗുരുതര പരിക്കുകൾ ഇല്ല. ബസിന്‍റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

ALSO READ;നെടുമങ്ങാട് വീട്ടിൽ സൂക്ഷിച്ച 8 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പള്ളിപ്പുറത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ മറിഞ്ഞു

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ മറിഞ്ഞ് തീർത്ഥാടകന് പരുക്ക്. ദേശീയപാതയിൽ പള്ളിപ്പുറത്ത് വച്ചാണ് അപകടമുണ്ടായത്. വണ്ടി തെന്നി മാറിയാണ് തലകീഴായി മറഞ്ഞത്. പേട്ട സ്വദേശി പിയൂഷനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. പരുക്ക് ഗുരുതരമല്ല. ഒമ്പത് പേരാണ് ടെമ്പോയിൽ ഉണ്ടായിരുന്നത്. തീർത്ഥാടനം കഴിഞ്ഞ് തിരികെ വരുന്ന വഴിയിൽ മുന്നിൽ പോയ കാറിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ മറിയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News