
മനുഷ്യർക്കൊപ്പം എന്ന മഹത്തായ ആശയമാണ് കേരള മുസ്ലീം ജമാഅത്തിന്‍റെ കേരള യാത്ര മുന്നോട്ട് വെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള യാത്ര കേവലം ഒരു സംഘടനയുടെ പരിപാടിയായി ചുരുക്കി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കാന്തപുരം മുമ്പ് നയിച്ച യാത്രകളിൽ മുന്നോട്ട് വെച്ച വിഷയങ്ങൾ ആളുകൾ ഏറ്റെടുത്തതാണ്. നാടിന്‍റെ ഐക്യത്തിന് ഇത് നൽകിയ ഊർജം ചെറുതല്ല. മനുഷ്യരെ മതത്തിന്‍റെ, ജാതിയുടെ, വംശത്തിൻ്റെ പേരിൽ അകറ്റി നിർത്താൻ ശ്രമിക്കുന്ന കാലമാണിത്. അവിടെയാണ് ഈ യാത്ര പ്രസക്തമാകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേന്ദ്രവും ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. ഭക്ഷണത്തിൻ്റെയും വസ്ത്രത്തിന്‍റെ യും പേരിൽ വേട്ടയാടപ്പെടുന്നു. പതിറ്റാണ്ടുകളായി താമസിക്കുന്നവരെ ബുൾഡോസർ കൊണ്ട് ഒഴിപ്പിക്കുന്നു. വഖഫ് സ്വന്ത് പിടിച്ചെടുക്കാൻ ശ്രമിക്കുന്നു. ഒരു സമുദായത്തിന്‍റെ അസ്തിത്വത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന നടപടികൾ എതിർക്കപ്പെടണം. ഇത്തരം ശ്രമങ്ങൾക്കെതിരെ ഇടതുപക്ഷം ശക്തമായി നിലകൊണ്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ജനവിഭാഗത്തെ രണ്ടാംതരം പൗരന്മാരായി കാണാൻ ശ്രമം നടത്തുന്നുണ്ട്. പൗരത്വ ഭേദഗതി നിയമം തുടങ്ങിയ അതിൻ്റെ ഭാഗമാണ്. ഒരു പ്രത്യേക മതവിഭാഗത്തെ ക്രിമിനൽ ആയി കാണിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മുസ്ലിം ആരാധനാലയങ്ങൾ വീടുകൾ ലക്ഷ്യമിട്ട് ബുൾഡോസർ നീങ്ങുന്നു, ദർഗകൾ തകർക്കപ്പെടുന്നു, വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാൻ ശ്രമം നടക്കുന്നു, അതിനായുള്ള നിയമനിർമാണം നടക്കുന്നു. ഇതിനെയൊക്കെ എതിർക്കാൻ ഇടതുപക്ഷം തയ്യാറായതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പാർലമെൻ്റിൽ ശക്തമായ നിലപാട് സ്വീകരിച്ചു. ന്യൂനപക്ഷത്തിനു വേണ്ടി ശബ്ദമുയർത്തുന്നതും അവർ വേട്ടയാടപ്പെടുന്ന ഇടങ്ങളിലേക്ക് ഓടിയെത്തുന്നതും ഇടതുപക്ഷമാണ്. രാജ്യവ്യാപകമായി മുസ്ലിം ജനവിഭാഗം വേട്ടയാടപ്പെടുന്നെന്നും എന്നാൽ ഇതൊന്നും കേരളത്തിൽ ഉണ്ടാകില്ല എന്ന നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

