
വിവിധ മേഖലകളിൽ കേരളം കൈവരിച്ച പുരോഗതി സംബന്ധിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ നടത്തിയ പരാമർശങ്ങൾ അഭിമാനം പകരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസ് വേദിയിലാണ് കേരളം രാജ്യത്തിന് മാതൃകയായ വിഷയങ്ങളെക്കുറിച്ച് മണിശങ്കർ അയ്യർ പറഞ്ഞത്. ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയെ കേരളം യാഥാർത്ഥ്യമാക്കിയതായും രാജ്യത്തിന് മാതൃകയാകുന്ന ഇടത് സർക്കാർ തുടരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മണിശങ്കർ അയ്യർ പറഞ്ഞിരുന്നു.
‘രാജീവ് ഗാന്ധിയുടെ വികേന്ദ്രീകരണ ആശയങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയത് കേരളമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം കോൺഗ്രസ് കൈവിട്ട ദൗത്യം ഇടത് സർക്കാർ ഏറ്റെടുക്കണമെന്നും അഭ്യർത്ഥിച്ചു. അദ്ദേഹത്തിൻറെ വാക്കുകളിലൂടെ വികസനത്തിന്റെയും ജനകീയ ആസൂത്രണത്തിന്റെയും കാര്യത്തിൽ കേരളം ലോകത്തിന് തന്നെ മാതൃകയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്’ – മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയൻ തന്നെ തുടരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായിരുന്ന മണിശങ്കർ അയ്യർ അഭിപ്രായപ്പെട്ടിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


