
കലോത്സവം സമാപിച്ചപ്പോൾ ഏറ്റവും കൂടുതൽ പോയിൻ്റുകൾ നേടി കണ്ണൂർ ജില്ല കലാകിരീടം നേടി. മികച്ച സംഘാടനം കൊണ്ട് ആസ്വാദകരെ കൊണ്ടും മികച്ചതായിരുന്നു ഇത്തവണത്തെ കലോത്സവും. മത്സരത്തിൽ പങ്കെടുത്തവർക്കും കലാകിരീടം ചൂടിയവർക്കുമെല്ലാം അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. ഫോട്ടോ പങ്ക് വച്ച് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹമാധ്യമത്തിൽ അഭിനന്ദനങ്ങൾ കുറിച്ചത്.
സാസ്കാരിക തലസ്ഥാനമെന്ന പേരിനെ അന്വർത്ഥമാക്കി തൃശൂർ ജനത ഒന്നടങ്കം കലോത്സവത്തെ ആവേശോജ്ജ്വലമാക്കാൻ വേദികളിലേക്ക് ഒഴുകിയെത്തിയെന്നും കേരളത്തിന്റെ യശസ്സുയർത്തുന്ന ധാരാളം നേട്ടങ്ങളുമായി മികവിന്റെ ലോകത്ത് ഇനിയും മുന്നേറാൻ വിദ്യാർത്ഥികൾക്ക് സാധിക്കട്ടയെന്നും മുഖ്യമന്ത്രി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
തൃശൂരിൽ അരങ്ങേറിയ അറുപത്തിനാലാമത് സ്കൂൾ കലോത്സവത്തിന്റെ സമാപനത്തോടെ പതിനായിരക്കണക്കിന് പ്രതിഭകൾ അണിനിരന്ന മഹാമേളക്കാണ് അന്ത്യമായിരിക്കുന്നത്. സാംസ്‌കാരിക തലസ്ഥാനമെന്ന പേരിനെ അന്വർത്ഥമാക്കി തൃശൂർ ജനത ഒന്നടങ്കം കലോത്സവത്തെ ആവേശോജ്ജ്വലമാക്കാൻ വേദികളിലേക്ക് ഒഴുകിയെത്തി. മേളയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും അഭിനന്ദിക്കുന്നു. കേരളത്തിന്റെ യശസ്സുയർത്തുന്ന ധാരാളം നേട്ടങ്ങളുമായി മികവിന്റെ ലോകത്ത് ഇനിയും മുന്നേറാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി കലാകിരീടം ചൂടിയ കണ്ണൂർ ജില്ലയ്ക്ക് അഭിനന്ദനങ്ങൾ. തൊട്ടുപുറകിലെത്തിയ ആതിഥേയരായ തൃശൂരിനെയും കോഴിക്കോടിനെയും അനുമോദിക്കുന്നു. കലോത്സവം വമ്പിച്ച വിജയമാക്കാൻ അഹോരാത്രം പ്രയത്നിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

