
കേരള പൊലീസിന്റെ പുതിയ പദ്ധതി ‘നിർഭയ നിശ’ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾക്ക് രാത്രികാല സുരക്ഷ ഉറപ്പുവരുത്തുന്ന കേരള പൊലീസിന്റെ പുതിയ പദ്ധതിയാണ് നിർഭയ നിശ. ഒട്ടും ഭയമില്ലാതെ സഞ്ചരിക്കാൻ കഴിയുക എന്നത് ഏറ്റവും പ്രധാനമാണ് എന്നും ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പറഞ്ഞു.
ഏതൊരു സ്ത്രീക്കും ഏതു ഭാഗത്തും ഒട്ടും ആശങ്കയില്ലാതെ സഞ്ചരിക്കാൻ കഴിയണം. സ്ത്രീകൾക്ക് കൂടുതൽ കരുതൽ ആവശ്യമായതിനാലാണ് നിർഭയ നിശ പദ്ധതി. യാതൊരു ആശങ്കയുമില്ലാതെ രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് സഞ്ചരിക്കേണ്ടതുണ്ട്. ഓഫീസ് ആവശ്യങ്ങൾക്ക് ഉൾപ്പെടെ രാത്രിയിൽ സഞ്ചരിക്കേണ്ടി വരും. അപ്പോൾ പൊലീസ് കൂടെയുണ്ട് എന്ന തോന്നൽ ഉണ്ടാക്കാൻ സാധിക്കും. ഇത്തരം കാര്യങ്ങളിൽ മികച്ച പ്രവർത്തനമാണ് പൊലീസ് നടത്തുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിനെ അഭിനന്ദിക്കുകയും മുഖ്യമന്ത്രി ചെയ്തു.
English summary : Chief Minister Pinarayi Vijayan inaugurated the Kerala Police’s new project ‘Nirbhaya Nisha’. Nirbhaya Nisha is a new project of the Kerala Police to ensure night-time safety for women.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

