
കൊച്ചിക്ക് നല്ല രീതിയിലുള്ള വളര്‍ച്ച ഉണ്ടാകുന്നുവെന്നും കൊച്ചി കോര്‍പ്പറേഷന്റെ സംസ്ഥാന വികസന ക്ഷേമ പ്രവര്‍ത്തന കാഴ്ചപ്പാട് അഭിനന്ദനാര്‍ഹമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനങ്ങള്‍ക്ക് എല്ലാ വിധത്തിലും ഉപകാരപ്പെടുന്നതാണ് പുതിയ കെട്ടിടമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാതൃകാപരമായ ഒട്ടേറെ പദ്ധതികള്‍ കൊച്ചി കോര്‍പ്പറേഷന്‍ നടപ്പാക്കി. ബ്രഹ്മപുരത്തെ മാലിന്യ പ്രശ്‌നം ഗൗരവമായി കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. ബ്രഹ്മപുരം ബയോമൈനിങ്ങ് രാജ്യ ശ്രദ്ധ ആകര്‍ഷിച്ചു. ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റം കൊച്ചിക്കുണ്ടായി.
ലോകത്തെ അപൂര്‍വ പ്രദേശങ്ങളില്‍ നമ്മുടെ സംസ്ഥാനം ഇടംപിടിക്കാന്‍ പോകുന്നു. നവംബർ ഒന്നിന് കേരളം അതി ദാരിദ്ര്യ മുക്ത സംസ്ഥാനം ആക്കി മാറ്റും. കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപനമുണ്ടാകും. ലോകത്തിനു മുന്നില്‍ അത്ഭുതകരമായ സ്ഥലമായി കേരളം മാറും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Key Words: Pinarayi Vijayan, Kochi corporation

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

