“വികസനത്തിൻ്റെ സ്വാദ് അനുഭവിക്കേണ്ടത് ജനങ്ങൾ; തദ്ദേശസ്ഥാപനങ്ങൾക്ക് വികസന പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിൽ വലിയ പങ്ക്”; മുഖ്യമന്ത്രി

Pinarayi Vijayan

വികസനത്തിൻ്റെ സ്വാദ് അനുഭവിക്കേണ്ടത് ജനങ്ങൾ ആണെന്നും ഇത്തരം വികസന പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാമനാട്ടുകര നഗരസഭാ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


സേവനങ്ങൾക്കായി ആരും കാത്തുനിൽക്കേണ്ട അവസ്ഥ ഇത്തരം തദ്ദേശ സ്ഥാപനങ്ങളിൽ ഉണ്ടാകരുതെന്നും അതിദരിദ്ര മുക്തമായ സംസ്ഥാനമെന്ന നേട്ടത്തിലേക്ക് കേരളം അടുത്തുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ‘പ്രതിപക്ഷം ആണെന്ന് പറഞ്ഞ് നാടിന്റെ വികസനത്തിനുവേണ്ടി ചെയ്യുന്ന കാര്യങ്ങളെ എതിർക്കണോ? നല്ല കാര്യങ്ങൾ നടന്നാൽ അംഗീകരിക്കാൻ തയ്യാറാകണം’; മുഖ്യമന്ത്രി

കിഫ്ബി ഫണ്ടിൽ 13.25 കോടി രൂപ ചെലവിട്ടാണു 4151 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നഗരസഭയ്ക്കായി പുതിയ ആസ്ഥാനമന്ദിരം നിർമിച്ചത്. ചെത്തുപാലം തോടിന് സമീപം നഗരസഭ ഏറ്റെടുത്ത 1.02 ഏക്കറിലാണ് അത്യാധുനിക സൗകര്യത്തോടെ 4 നില കെട്ടിടം സ‌ജ്ജമാക്കിയത്.

മന്ത്രി എം ബി രാജേഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ്, എം കെ രാഘവന്‍ എംപി, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ് തുടങ്ങിയവർ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News