നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം; ഗൃഹസന്ദർശനം പിലിക്കോട് ഗ്രാമപഞ്ചായത്ത് വിജയകരമായി പൂർത്തീകരിച്ചതായി മുഖ്യമന്ത്രി

PINARAYI VIJAYAN

നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം വികസന ക്ഷേമ പരിപാടിയുടെ ഭാഗമായുള്ള ഗൃഹസന്ദർശനം കാസർഗോഡ് പിലിക്കോട് ഗ്രാമപഞ്ചായത്ത് വിജയകരമായി പൂർത്തീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. പഞ്ചായത്തിലെ 18 വാർഡുകളിലെ 6959 വീടുകളിലും സന്ദർശനം നടത്തി വിവരങ്ങൾ രേഖപ്പെടുത്താൻ സാധിച്ചു എന്നത് അഭിനന്ദനാർഹമാണ് എന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Also read: സാറാ ജോസഫും, സച്ചിദാനന്ദനും ചരിത്രബോധം നഷ്ടപ്പെട്ടതിന് ഉത്തമ ഉദാഹരണമോ?

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം :

നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം വികസന ക്ഷേമ പരിപാടിയുടെ ഭാഗമായുള്ള ഗൃഹസന്ദർശനം കാസർഗോഡ് പിലിക്കോട് ഗ്രാമപഞ്ചായത്ത് വിജയകരമായി പൂർത്തീകരിച്ചു. പഞ്ചായത്തിലെ 18 വാർഡുകളിലെ 6959 വീടുകളിലും സന്ദർശനം നടത്തി വിവരങ്ങൾ രേഖപ്പെടുത്താൻ സാധിച്ചു എന്നത് അഭിനന്ദനാർഹമാണ്. 69 കർമ്മസേനാംഗങ്ങളുടെ നിസ്സ്വാർത്ഥ സേവനവും കഠിനാദ്ധ്വാനവുമാണ് ഇതിന് കരുത്തായത്. ഫീൽഡ് തലത്തിൽ നേരിട്ട വെല്ലുവിളികൾ ആഴ്ചയിലൊരിക്കൽ ചേരുന്ന ഓൺലൈൻ യോഗങ്ങളിലൂടെ അപ്പപ്പോൾ പരിഹരിക്കാനായതും പഞ്ചായത്തിലെ മുഴുവൻ വാർഡ് മെമ്പർമാരുടെ സഹായം ഉറപ്പാക്കാൻ സാധിച്ചതും നിർണായകമായി. കൃത്യമായ ഏകോപനത്തിലൂടെ ഉദ്യമം വിജയമാക്കിയ എല്ലാ കർമ്മസേനാംഗങ്ങളെയും ജനപ്രതിനിധികളെയും അഭിനന്ദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News