പത്തു ലക്ഷത്തിലധികം സ്ത്രീകളുടെ അക്കൗണ്ടിൽ പണമെത്തി; വാഗ്ദാനങ്ങൾ പാലിക്കുന്നത് എൽ ഡി എഫ് തുടരുമെന്ന് മന്ത്രി എം ബി രാജേഷ്

pinarayi vijayan sthree suraksha padhathi

മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിക്ക് ഇന്ന് തുടക്കമായി. പദ്ധതി തുടക്കം കുറിച്ചപ്പോൾ തന്നെ പത്തു ലക്ഷത്തിലധികം സ്ത്രീകളുടെ അക്കൗണ്ടിൽ പണമെത്തിയാതായി മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ച്. ‘വീട്ടമ്മമാരുടേത് ഇനി കാണാപ്പണിയല്ല’ എന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. വാഗ്ദാനങ്ങൾ പാലിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

വീട്ടമ്മമാരുടേത് ഇനി കാണാപ്പണിയല്ല.
മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിക്ക് ഇന്ന് തുടക്കമായി. പത്തു ലക്ഷത്തിലധികം സ്ത്രീകളുടെ അക്കൗണ്ടിൽ പണമെത്തി.
വാഗ്ദാനങ്ങൾ പാലിക്കുന്നത് തുടരും.

35നും 60നുമിടയിൽ പ്രായമുള്ള 31.34 ലക്ഷം പേർക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന പദ്ധതിയാണ് മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതി. അന്ത്യോദയ അന്നയോജന, മുൻഗണനാ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് നിശ്ചിത വരുമാനം ഉറപ്പ് വരുത്താൻ പദ്ധതിയിലൂടെ കഴിയും. ആദ്യഘട്ടത്തിൽ 10,58,752 പേരുടെ അക്കൗണ്ടിലേക്കാണ് തുകയെത്തുന്നത്. സ്ത്രീകൾക്ക് ഒപ്പം ട്രാൻസ് വുമണിനും പദ്ധതി ആനുകൂല്യം ലഭിക്കും. ഇതിനായി 105.87 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. 15,88,267 പേരാണ് ഇതുവരെയായി പദ്ധതിക്ക് അപേക്ഷിച്ചത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News