ലോക കേരള സഭ പ്രവാസികളുടെ അഭിമാനം; പ്രതിപക്ഷത്തിന്റേത് എന്തിനെന്ന് മനസ്സിലാകാത്ത ദുർവാശിയെന്ന് മുഖ്യമന്ത്രി

Pinarayi-Vijayan kumbichal kadav bridge

ലോകത്തിന്റെ ഏതു കോണിലുള്ള പ്രവാസി മലയാളി സഹോദരനും ലോക കേരള സഭയിലെ അംഗത്വം വലിയൊരു അഭിമാനമായാണ് കരുതുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ സമൂഹത്തെയും സംസ്കാരത്തെയും കെട്ടിപ്പടുക്കുന്നതിൽ കേരളത്തിനകത്തുള്ളവർക്കും പുറത്തുള്ളവർക്കും ഒരുപോലെ നിർണായക പങ്കുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോൾ എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ, ഈ സംരംഭത്തോട് ചിലർ ഇന്നും വിമുഖത കാണിക്കുന്നത് നിർഭാഗ്യകരമാണ്. ലോക കേരള സഭയിൽ പങ്കെടുക്കുന്ന വ്യക്തികളെപ്പോലും മോശമായി വിമർശിക്കുന്ന രീതിയാണ് ചിലർ അവലംബിക്കുന്നത്. ഇത്തരത്തിലുള്ള വിയോജിപ്പുകൾ എന്തിനാണ് രേഖപ്പെടുത്തുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ‘തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ഗാന്ധിജിയുടെ പേര് നീക്കം ചെയ്യുന്നു’; സാധാരണക്കാരന്റെ ജീവിതത്തിൽ നിന്ന് മഹാത്മാവിനെ അടർത്തിമാറ്റാനുള്ള നീക്കമെന്ന് മുഖ്യമന്ത്രി

പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുള്ള എതിർപ്പിനെ ‘ദുർവാശി’ എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. എങ്കിലും, മുൻപുണ്ടായിരുന്ന അത്ര കഠിനമായ എതിർപ്പ് ഇപ്പോൾ അനുഭവപ്പെടുന്നില്ല എന്നതും ഒരു യാഥാർത്ഥ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇതൊന്നും കാരണം ലോക കേരള സഭയുടെ പൊതുവായ അംഗീകാരത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News