‘എല്‍ ഡി എഫ് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്’; ഇലക്ഷന്‍ സ്റ്റണ്ടെന്ന് പ്രതിപക്ഷം പറയുന്നത് വിഷമംകൊണ്ടാണെന്നും വി എൻ വാസവൻ

minister-vn-vasavan-ldf-govt-welfare-projects-announcements

എല്‍ ഡി എഫ് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതെന്നും ഇലക്ഷന്‍ സ്റ്റണ്ടെന്ന് പ്രതിപക്ഷം പറയുന്നത് വിഷമംകൊണ്ടാണെന്നും വി എന്‍ വാസവന്‍. പ്രതിപക്ഷ വിമര്‍ശനത്തിന് അടിസ്ഥാനമില്ല. ക്ഷേമ പെന്‍ഷന്‍ വര്‍ധന ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ നേരത്തേ തീരുമാനിച്ചതാണെന്നും അത്തരം ക്ഷേമപ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്ത് ചെയ്താലും കുറ്റം പറയുന്ന പ്രതിപക്ഷത്തോട് ഒന്നും പറയാനില്ലെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

Read Also: ഗ്രാൻഡായി കൊല്ലം മഹിളാ മന്ദിരത്തിലെ അന്തേവാസിയുടെ വിവാഹം; നന്ദുജയെ സജിത്തിന് കൈ പിടിച്ച് ഏല്‍പിച്ച് എം മുകേഷ് എം എല്‍ എ

അതേസമയം സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളില്‍ അഭിമാനമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പ്രതികരിച്ചു. സാധാരണക്കാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ളതാണ് പ്രഖ്യാപനം. ഈ പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ് സ്റ്റണ്ട് അല്ല. പ്രതിപക്ഷവും പ്രഖ്യാപനങ്ങളെ അംഗീകരിക്കും. പി എം ശ്രീ വിഷയത്തില്‍ പ്രത്യേകിച്ചൊന്നും പറയാനില്ലെന്നും മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

News Summary: There is no basis for opposition criticism: vn vasavan

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News