
മന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് അതിക്രമിച്ച് കയറി യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് നാനാഭാഗങ്ങളിൽ നിന്നും വിമർശനം. അത്യന്തം ഹീനമായ പ്രവർത്തിയെന്നാണ് സംഭവത്തെ മുതിർന്ന സി പി ഐ എം നേതാവ് പി കെ ശ്രീമതി ടീച്ചർ വിമർശിച്ചത്. ആക്രമണത്തെ അപലപിച്ച പി കെ ശ്രീമതി ടീച്ചർ യൂത്ത് കോൺഗ്രസിന്‍റെ കിരാത നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും ആഹ്വാനം ചെയ്തു.
ALSO READ; ശബരിമല സ്വർണ്ണ മോഷണക്കേസ്; തന്ത്രി കണ്ഠരര് രാജീവർക്ക് ഇ ഡി സമൻസ്
ഇന്ന് രാവിലെയാണ് മന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് സംഘം ചേർന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ചു കയറിയത്. വസതിയുടെ ഗേറ്റ് തകർത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അകത്തു കയറുകയും വീടിന്റെ വാതിൽക്കൽ റീത്ത് വെയ്ക്കുകയുമായിരുന്നു. പ്രവത്തകരെ തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥരെ മർദിക്കുകയും ചെയ്തു.
പ്രവർത്തകരെ കൂടുതൽ പൊലീസെത്തിയാണ് നീക്കിയത്. ഡി സി പി തപോസ് ബസുമതാരി മന്ത്രിയുടെ വീട്ടിലെത്തി പരിശോധിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സംഘം മന്ത്രിയുടെ വസതിയിലെത്തിയിട്ടുണ്ട്. സംഭവസമയം, മന്ത്രി വീട്ടിലുണ്ടായിരുന്നില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

