
കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയ വിദ്യാർത്ഥിനി മരിച്ചു. അയോന മോൺസൺ (17) ആണ് മരിച്ചത്. കണ്ണൂർ പയ്യാവൂരിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. സ്കൂൾ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശിപത്രിയിൽ ചികിത്സയിലായിരുന്നു. പ്ലസ്ടു വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥിനിക്ക് ഇന്നലെ രാത്രിയോടെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം.
മരണശേഷവും അയോന മോൺസൺ നാല് പേരിലൂടെ ജീവിക്കും. തലശേരിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ചികിത്സയിലുള്ള നാലുപേർക്കാണ് അയോനയുടെ അവയവങ്ങൾ ദാനം ചെയ്യുന്നത്. അങ്ങനെ നാല് പേരിലൂടെയാണ് അയോന മോൺസൺ ഇനി ജീവിക്കുക.
Also read; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കേരളത്തിൽ ആറ് ട്രെയിനുകൾ ലേറ്റായി ഓടിക്കൊണ്ടിരിക്കുന്നു
കഴിഞ്ഞ തിങ്കളാഴ്ച എട്ടരയോടെയായിരുന്നു സംഭവം നടന്നത്. സ്കൂളിലെ മൂന്നാം നിലയിൽ നിന്നായിരുന്നു വിദ്യാർത്ഥിനി താഴേക്ക് ചാടിയത്. വിദ്യാർത്ഥിനിയുടെ കിഡ്നി തിരുവനന്തപുരത്തേക്കാണ് എത്തിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കഴിയുന്ന രോഗിക്ക് വേണ്ടി രാവിലെ 8.45 ഓടെ ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്തെത്തിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

