‘ആമ ഇവിടെ ഇടുന്ന മുട്ടകൾ സംരക്ഷിക്കുക’: കേന്ദ്രത്തിൻ്റെ കേരളത്തിനുള്ള AIIMS- ൻ്റെ പൂര്‍ണരൂപം ഇങ്ങനെയാണ്, പരിഹസിച്ച് പി എം ആര്‍ഷോ

P M ARSHO

എയിംസ്, അതിവേഗ റെയിൽവേ ഒന്നും പ്രഖ്യാപിക്കാതെ കേരളത്തെ പൂർണമായും തഴഞ്ഞിട്ടുള്ളതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. കേരളത്തിന് ആകെ പ്രഖ്യാപിച്ചതിൽ ആശ്വാസം അപൂർവ ധാതു ഇടനാഴി മാത്രമാണ്. കടലാമ സംരക്ഷണം, കശുവണ്ടി നാളികേര സംരക്ഷണം, എന്നിവ മാത്രമാണ് കേരളത്തിന് ബജറ്റിൽ പ്രഖ്യാപിച്ചത്. കേരളത്തിന് എയിംസ് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. കിനാലൂരില്‍ സര്‍ക്കാര്‍ ഭൂമി അനുവദിച്ചെങ്കിലും കേരളത്തിന് ഇത്തവണയും എയിംസില്ല. എന്നാല്‍ ഇക്കാര്യത്തെ പരിഹസിച്ചു കൊണ്ട് പി എം ആർഷോ രംഗത്തെത്തിയിരിക്കുകയാണ്. ആമ ഇവിടെ ഇടുന്ന മുട്ടകൾ സംരക്ഷിക്കുകയെന്നാണ് എയിംസിൻ്റെ പൂര്‍ണരൂപമെന്ന് ആര്‍ഷോ തൻ്റെ ഫേസ്ബുക്കില്‍ കുറിച്ചു( AIIMS = [A] ആമ [I] ഇവിടെ [I] ഇടുന്ന [M] മുട്ടകൾ [S] സംരക്ഷിക്കുക.)

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനമായതിനാൽ തന്നെ കേരളത്തിന് പല പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കേരളത്തെ പൂർണമായും അവഗണിക്കുന്നതാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. ആകെ അപൂർവ ധാതു ഇടനാഴിയും, കടലാമ ആവാസവ്യവസ്ഥ സംരക്ഷണ പദ്ധതിയും മാത്രമാണ് ലഭിച്ചത്. കേരളം, തമിഴ്നാട്, ആന്ധ്ര പ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളെ സംയോജിപ്പിച്ചാണ് അപൂർവ ധാതു ഇടനാഴി പ്രഖ്യാപിച്ചത്.

ALSO READ: കിനാലൂരില്‍ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഭൂമി തര്‍ക്കമുണ്ടോ? സംവാദ പരിപാടിയില്‍ BJP പ്രതിനിധിയുടെ വാദത്തിന്‍റെ മുനയൊടിച്ച് എ എം ആരിഫ്

അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചപ്പോഴും കേരളത്തെ തഴഞ്ഞതിൽ കേരളത്തിൽ നിന്നുള്ള എംപിമാർ സഭയിൽ ബഹളം വെച്ചിരുന്നു. ഏറെ ചർച്ച ചെയ്യപ്പെട്ട എയിംസ് ഉൾപ്പെടെ കേരളത്തിന് ശ്രദ്ധേയമായ ഒരു പദ്ധതിയും പ്രഖ്യാപിച്ചെല്ലെന്ന് മാത്രമല്ല കശുവണ്ടി നാളികേര സംരക്ഷണം, കടലാമ സംരക്ഷണം എന്നിവ പോലുള്ള എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമായ പൊതുവായ പ്രഖ്യാപനങ്ങളിൽ സംസ്ഥാനത്തിന് ആശ്വാസം കൊള്ളാം എന്നു മാത്രമാണ്. റെയിൽവേ പദ്ധതി ഇല്ലെന്ന് മാത്രമല്ല ജലപാത പ്രഖ്യാപിച്ചതിലും കേരളത്തെ പൂർണമായും തഴഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News