ഇനിയും ആർഷോയെ വേട്ടയാടുമ്പോൾ മൗനം പാലിക്കാൻ സാധ്യമല്ല; AISF വനിതാ നേതാവിന്‍റെ ആരോപണം പച്ചക്കള്ളമെന്ന് മുൻ സംസ്ഥാന കൗൺസിൽ അംഗം

arsho_sahad_aisf

തിരുവനന്തപുരം: എം ജി സർവകലാശാലയിൽ നടന്ന എസ്എഫ്ഐ-എഐഎസ്എഫ് സംഘട്ടനത്തിൽ അന്നത്തെ എസ്എഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പിഎം ആർഷോയ്ക്കെതിരെ വനിതാ നേതാവ് നടത്തിയ ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് വെളിപ്പെടുത്തൽ. AISF മുൻ സംസ്ഥാന കൗൺസിൽ അംഗം എ. എ സഹദാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. അന്നത്തെ സംഘട്ടനത്തിൽ മർദ്ദനമേറ്റ തനിക്ക് ഈ വിഷയം നേരിട്ട് അറിയാവുന്നതാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സഹദ് വ്യക്തമാക്കുന്നു. വനിത നേതാവ് നടത്തിയത് നാറിയ നാടകമാണെന്ന് അതുകഴിഞ്ഞു നടന്ന എഐഎസ്എഫ് സംസ്ഥാന കൗൺസിൽ മീറ്റിംഗിൽ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ റിപ്പോർട്ട്‌ ചെയ്തതുമാണ്. എന്നാൽ, സംഘടന ഈ സത്യം എഐഎസ്എഫ്/എഐവൈഎഫ് പ്രവർത്തകർക്കിടയിലേക്ക് റിപ്പോർട്ട് ചെയ്തില്ലെന്നും, അതിൽ പ്രതിഷേധിച്ചാണ് താൻ സംസ്ഥാന കൗൺസിലിൽനിന്ന് രാജിവെച്ചതെന്നും സഹദ് പറയുന്നു.

എ.എ സഹദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

രാഷ്ട്രീയ പ്രവർത്തനത്തിൽ പലവിധ ഓഡിറ്റിങിനും നേതാക്കൾ വിധേയരാവാറുണ്ട്. അത് നല്ലത് തന്നെ. എന്നാൽ, രാഷ്ട്രീയ മര്യാദ കാണിക്കേണ്ടവർ അതിന് നേർവിപരീതം പ്രവർത്തിച്ചപ്പോഴും പച്ചകള്ളങ്ങൾ പ്രചരിപ്പിച്ചപ്പോഴും അതെല്ലാം ബിജെപി പോലുള്ള വർഗീയ കക്ഷികളും രാഷ്ട്രീയ എതിരാളികളും നിരന്തരം തനിക്കെതിരെ ഉപയോഗിക്കുമ്പോഴും പൊതുപ്രവർത്തന മേഖലയിലും വ്യക്തി ജീവിതത്തിലും പ്രതികൂലമായി ബാധിക്കാൻ സർവത്ര സാധ്യതകൾ ഉള്ളപ്പോഴും ദളിത്‌ വിരുദ്ധനെന്നും സ്ത്രീ വിരുദ്ധനെന്നും പറഞ്ഞ് പൊയ്ചാപ്പ കുത്തുമ്പോഴും തന്റെ രാഷ്ട്രീയ നിലപാടിൽ ഉറച്ചുനിൽക്കുന്ന ഉരുക്ക് മനുഷ്യാ…. പ്രിയ സഖാവേ ആർഷോ….. ലാൽസലാം

പറയാതെ വയ്യ,

MG യൂണിവേഴ്സിറ്റിയിൽ നടന്ന SFI-AISF സംഘട്ടനത്തിൽ അന്നത്തെ SFI എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പിഎം ആർഷോയ്ക്കെതിരെ വനിതാ നേതാവ് നടത്തിയ ആരോപണങ്ങൾ പച്ചക്കള്ളമായിരുന്നു. വനിതാ നേതാവിന്റെ വ്യക്തിവിരോധത്തിന്റെ ബാക്കിപത്രമായിരുന്നു അത്. അന്നത്തെ AISF സംസ്ഥാന കൗൺസിൽ അംഗവും അന്ന് മർദ്ദനം ഏൽക്കേണ്ടിയും വന്ന എനിക്ക് ഈ വിഷയം കൃത്യമായി അറിയാവുന്നതാണ്. വനിത നേതാവ് നടത്തിയത് നാറിയ നാടകമാണെന്ന് അതുകഴിഞ്ഞു നടന്ന AISF സംസ്ഥാന കൗൺസിൽ മീറ്റിംഗിൽ സ: കാനം രാജേന്ദ്രൻ റിപ്പോർട്ട്‌ ചെയ്തതുമാണ്. എന്നാൽ, സംഘടന ഈ സത്യം എഐഎസ്എഫ്/എഐവൈഎഫ് പ്രവർത്തകർക്കിടയിലേക്ക് പോലും കമ്മ്യൂണിക്കേറ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചുകൊണ്ടാണ് പിന്നീട് ഞാൻ എഐഎസ്എഫ് സംസ്ഥാന കൗൺസിലിൽ നിന്നും രാജി വെച്ചത്. ഇനിയും ആർഷോയെ വേട്ടയാടുമ്പോൾ മൗനം പാലിക്കാൻ സാധ്യമല്ല.

Also Read- ‘ചാനൽചർച്ചയ്ക്കിടെ പി എം ആർഷോയെ സഹപാനലിസ്റ്റായ ബിജെപി നേതാവ് പ്രശാന്ത് ശിവൻ കയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാർഹം’: ഡി വൈ എഫ് ഐ

ഒരു തരിയെങ്കിലും രാഷ്ട്രീയ മര്യാദയുണ്ടെങ്കിൽ എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി ഇന്നലെ നടന്ന ബിജെപി അക്രമത്തിൽ ആർഷോക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News