
പിഎം കെയേഴ്സ് ഫണ്ട് ഉൾപ്പെടെയുള്ള ഫണ്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ അനുവദിക്കരുതെന്ന് ലോക്സഭാ സെക്രട്ടേറിയറ്റിന് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി. പിഎം കെയർ ഫണ്ട്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട് ദേശീയ പ്രതിരോധ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട ഒരു ചോദ്യവും അംഗീകരിക്കരുതെന്നാണ് പിഎംഒയുടെ നിലപാട്.
ഫണ്ടുകളിലെ പണം സർക്കാരുമായി നേരിട്ട് ബന്ധപ്പെട്ടതല്ലെന്ന വാദമുയർത്തിയാണ് ഈ നീക്കം. പിഎം കെയർ ഫണ്ട് സർക്കാർ ഫണ്ടല്ലെന്നും അത് പൊതുജനങ്ങളിൽ നിന്നുള്ള സ്വമേധയായുള്ള സംഭാവനകൾ വഴി പ്രവർത്തിക്കുന്നതാണെന്നും അതിനാൽ തന്നെ ഇത് പാർലമെന്റിലെ ചോദ്യോത്തര വേളയിൽ ചർച്ച ചെയ്യേണ്ടതില്ലെന്നുമാണ് പിഎംഒ വ്യക്തമാക്കുന്നത്.
ALSO READ : ഡിജിറ്റലി സ്മാർട്ടായി സിയാൽ; 10 വർഷത്തെ കേരളത്തിന്റെ വളർച്ചയുടെ നേർചിത്രമെന്ന് മുഖ്യമന്ത്രി
ഫണ്ടിന്റെ സുതാര്യതയെച്ചൊല്ലി നേരത്തെയും പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ ഫണ്ട് സർക്കാർ നിയന്ത്രണത്തിലുള്ളതല്ലെന്നും അതിനാൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നുമുള്ള നിലപാടിൽ പിഎംഒ ഉറച്ചു നിൽക്കുകയാണ്. ഈ പുതിയ നിർദ്ദേശത്തോടെ പിഎം കെയർ ഫണ്ടിന്റെ വിനിയോഗത്തെക്കുറിച്ചും സമാഹരണത്തെക്കുറിച്ചുമുള്ള വിവരങ്ങൾ പാർലമെന്റിൽ ലഭിക്കാനുള്ള സാധ്യതകൾ മങ്ങുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


