വയനാട് പോക്‌സോ കേസിൽ മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ

POCSO CASE MADRASA TEACHER ARRESTED WAYANADU

വയനാട് പോക്‌സോ കേസിൽ മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ. തൊണ്ടർനാട്, കോറോം, തറോൽ വീട്ടിൽ, ടി. അബ്ദുള്ള എന്ന അബ്ദുൾ ഖൈർ മൗലവി(69)യെയാണ് തൊണ്ടർനാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ മദ്രസയിൽ വെച്ച് ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

16 കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി; കോഴിക്കോട് അധ്യാപകൻ പിടിയിൽ

ALSO READ: ഇത് ചുവപ്പ് മുന്നേറ്റം; എംജി സർവകലാശാല ഡിപ്പാർട്മെന്റ് സ്റ്റുഡന്റ്സ് യൂണിയനിൽ എസ്എഫ്‌ഐയ്ക്ക് ചരിത്ര വിജയം

കോഴിക്കോട് താമരശ്ശേരിയിൽ 16 കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അധ്യാപകൻ പൊലീസ് പിടിയിൽ. താമരശ്ശേരി തച്ചംപൊയിൽ സ്വദേശി സക്കീറിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. സ്വന്തം വീട്ടിൽ വച്ചും മറ്റിടങ്ങളിൽ വച്ചും, 4 മാസത്തോളം പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷം ജൂൺ മുതൽ ഒക്ടോബർ വരെയാണ് അധ്യാപകൻ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. അധ്യാപകനേയും, കുട്ടിയേയും ദുരൂഹ സാഹചര്യത്തിൽ റയിൽവേ സ്റ്റേഷൻ പരിസരത്ത് കണ്ടതിനാൽ റയിൽവേ പൊലീസ് കുട്ടിയെ CWCയ്ക്ക് കൈമാറുകയായിരുന്നു. തുടർന്ന് നടന്ന കൗൺസിലിംങ്ങിലാണ് പീഡന വിവരം കുട്ടി പുറത്ത് പറഞ്ഞത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News