പൊലീസ് എന്നാ സുമ്മാവാ! വേഷം മാറി നടന്നാൽ ആളെ മനസിലാവില്ലെന്ന് കരുതിയോ? പിടിക്കും എന്ന് പറഞ്ഞാൽ പിടിച്ചിരിക്കും!

POLICE FACEBOOK POST

പത്തനാപുരത്ത് ക്ഷേത്രോത്സവ ഒരുക്കത്തിനിടെ പൊലീസ് വാഹനം ഇടിച്ച് തകർത്ത ശേഷം കടന്നു കളഞ്ഞ പ്രതിയെ സാഹസികമായി പിടികൂടി പൊലീസ്. പിടവൂർ സ്വദേശി ദേവൻ എന്ന സജീവിനാണ് അറസ്റ്റിലായത്. ആക്രമണത്തിൽ പൊലീസ് വാഹനം തകരുകയും വാഹനത്തിലുണ്ടായിരുന്ന പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജീപ്പ് ഉപയോ​ഗിച്ചായിരുന്നു പൊലീസ് വാഹനം ഇടിച്ച് തകർത്തത്.

പിന്നാലെ പ്രതി മുങ്ങി. ആളറിയാതിരിക്കാൻ മുടിയും മീശയും താടിയും വെട്ടി, മൊബൈൽ ഫോണും ഉപേക്ഷിച്ച ശേഷമാണ് സജീവ് തമിഴ്നാട്ടിലേക്ക് കടന്നത്. തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പത്തനാപുരം പൊലീസ് സജീവിനെ പിടികൂടിയത്. ഇയാളെ പിടികൂടുന്ന വീഡിയോ പൊലീസ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. വീഡിയോ നിമിഷ നേരംകൊണ്ടാണ് വൈറലായത്. പഴുതടച്ച നീക്കത്തിൽ നിരവധിപേരാണ് പൊലീസിന് കൈയടിക്കുന്നത്.

വീഡിയോ പങ്കുവെച്ചുകൊണ്ട് പൊലീസ് കുറിച്ചതിങ്ങനെ:

അല്ലെങ്കിൽ സ്ഥാപനത്തിനല്ലേ അതിന്റെ മോശക്കേട്
പത്തനാപുരത്ത് ക്ഷേത്രോത്സവ ഒരുക്കത്തിനിടെ പോലീസ് വാഹനം ഇടിച്ച് തകർത്ത ശേഷം കടന്നു കളഞ്ഞ സംഭവത്തിൽ പിടവൂർ സ്വദേശി ദേവൻ എന്ന സജീവിനെ പിടികൂടി. സംഭവത്തിൽ പൊലീസ് വാഹനം തകരുകയും വാഹനത്തിലുണ്ടായിരുന്ന പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ALSO READ: കളമശ്ശേരിയിൽ സിനിമാ സ്റ്റൈലിൽ പെപ്പർ സ്പ്രേ അടിച്ച് ജ്വല്ലറിയിൽ മോഷണം; സ്വർണമെന്ന് കരുതി കവർന്നത് മോഡൽ ആഭരണം, സഹോദരങ്ങൾ പിടിയിൽ

ആളറിയാതിരിക്കാൻ മുടിയും മീശയും താടിയും വെട്ടി, മൊബൈൽ ഫോണും ഉപേക്ഷിച്ച ശേഷമാണ് സജീവ് തമിഴ്നാട്ടിലേക്ക് കടന്നത്. തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പത്തനാപുരം പോലീസ് സജീവിനെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News