ചങ്ങനാശ്ശേരിയിൽ ഡോക്ടറെ മർദിച്ച സംഭവം: നടനും ബിജെപി നേതാവുമായ കൃഷ്ണ പ്രസാദിനും സഹോദരനുമെതിരെ കേസെടുത്തു

POLICE CASE AGAINST BJP ACTOR KRISHNAPRASAD

ചങ്ങനാശ്ശേരിയിൽ അയൽവാസിയായ ഡോക്ടറെ മർദിച്ചെന്ന പരാതിയിൽ ബിജെപി നേതാക്കൾക്ക് എതിരെ കേസെടുത്ത് പൊലീസ്. നടനും ബിജെപി നേതാവുമായ കൃഷ്ണ പ്രസാദിനും അദ്ദേഹത്തിൻ്റെ സഹോദരനും ബിജെപി കൗൺസിലറുമായ കൃഷ്ണകുമാറിനുമെതിരെ ആണ് പോലീസ് കേസെടുത്തത്. അയൽവാസിയായ ഡോ. ശ്രീകുമാറിനാണ് മർദനമേറ്റത്. കൃഷ്ണ പ്രസാദിൻ്റെ പറമ്പിലേക്ക് മലിനജലം ഒഴുക്കുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് വിവരം.

സംഭവത്തിൻ്റെ സിസിടിവി (CCTV) ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. മർദനമേറ്റ ഡോക്ടർ നിലവിൽ പരിക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ALSO READ: ‘കൊടിമരം ചിതലരിച്ചെന്ന് കഥയുണ്ടാക്കിയവർ നിയമത്തിന് മുന്നിൽ വരും’; പ്രതിപക്ഷ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് മന്ത്രി എം ബി രാജേഷ്

അതേസമയം, താൻ ഡോക്ടറെ മർദിച്ചിട്ടില്ലെന്നും അവിടെ നടന്ന നിയമലംഘനം ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നുമാണ് നടൻ കൃഷ്ണപ്രസാദ് ഈ വിഷയത്തിൽ നൽകുന്ന വിശദീകരണം.

ENGLISH SUMMARY: Police File Case Against BJP Leaders for Beating Doctor in Changanassery

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News