
കണ്ണൂർ പാറാട് സിപിഐ എം ബ്രാഞ്ച് കമ്മറ്റി ഓഫീസിൽ തീയിട്ട സംഭവത്തിൽ എട്ട് മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്.
യാസിൻ, ജാസിം എന്നിവരുൾപ്പെടെ കണ്ടാലറിയാത്ത 8 പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിച്ച ടൗണ്‍ ബ്രാഞ്ച് ഓഫീസിന് നേരെ ലീഗ് അക്രമമുണ്ടായത്.
ഇവിടെ ഉണ്ടായിരുന്ന കൊടികളും തോരണങ്ങളും നേതാക്കളുടെ ചിത്രങ്ങളും കസേരകളും കത്തി നശിച്ചു.
ALSO READ: പുതുപ്പാടിയിൽ LDF സ്ഥാനാർഥിക്ക് കെട്ടിവയ്ക്കാൻ പണം നൽകിയ കുടുംബത്തെ ആക്രമിച്ച സംഭവത്തിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ അറസ്റ്റിൽ
സംഭവത്തിൽ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ ഫയൽ ചെയ്തു. ഓഫീസിനുള്ളിൽ പെട്രോൾ ഒഴിച്ച് തീ വെച്ചെന്നാണ് എഫ് ഐ ആർ.
English summary : The police have registered a case against eight Muslim League workers in connection with the incident of setting fire to the CPI(M) branch committee office in Parad, Kannur.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

