
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി മാറാടും ബേപ്പൂരും റൂട്ട് മാർച്ച് നടത്തി പൊലീസ്. കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം മാറാട്, ബേപ്പൂർ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലെ പ്രശ്ന ബാധിത പ്രദേശങ്ങളിലാണ് പൊലീസ് റൂട്ട് മാർച്ച് നടത്തിയത്.
ഫറോക്ക് സബ്ബ് ഡിവിഷൻ അസിസ്റ്റന്റെ് കമ്മീഷണർ ടി സിദ്ദീഖിന്റെ നേതൃത്വത്തിൽ ബേപ്പൂർ പൊലീസ് സ്റ്റേഷൻ ഇൻസപെക്ടർ സുമേഷ്, സബ്ബ് ഇൻസ്പെക്ടർ അംഗജൻ, ബേപ്പൂർ പൊലീസ് സ്റ്റേഷനിലെയും, കെ എ പി നാലാം ബെറ്റാനിയനിലെ സേനാംഗങ്ങൾ സഹിതം 50 ഓളം പേർ ബേപ്പൂർ സ്റ്റേഷൻ പരിധിയിൽ നടന്ന റൂട്ട് മാർച്ചിൽ പങ്കെടുത്തു.
മാറാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ റിൻസ് എം തോമസ്, സബ്ബ് ഇൻസ്പെക്ടർമാരായ അശ്വിൻ റോയ്, ദിലീപ്, രാജേഷ്, അർജുൻ, ഷാജു, മാറാട് പൊലീസ് സ്റ്റേഷനിലെയും കോഴിക്കോട് ഡിസ്ട്രിക്ഹെഡ് ക്വേർട്ടേഴ്സിലെ സേനാംഗങ്ങളടക്കം 50 ഓളം പേർ മാറാട് പൊലീസ് സ്റ്റേഷനിലെ റൂട്ട് മാർച്ചിലും അണിനിരന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

