ഒടുവില്‍ കുറ്റസമ്മതം; ‘ശിവഗിരിയിലേക്ക് പൊലീസിനെ അയക്കേണ്ടി വന്നു, മുത്തങ്ങ നരവേട്ടയില്‍ ഇപ്പോഴും ദുഃഖമുണ്ട്’: എ കെ ആന്റണി

ak antony

യുഡിഎഫ് കാലത്തെ പൊലീസ് നടപടികളില്‍ തെറ്റ് ഏറ്റുപറഞ്ഞ് എകെ ആന്റണി. മുത്തങ്ങയില്‍ നടന്ന നരവേട്ടയിലും 1995ലെ ശിവഗിരിയില്‍ നടന്ന പൊലീസ് നടപടിയിലും 21 വര്‍ഷങ്ങള്‍ക്കു ശേഷം കുറ്റസമ്മതം നടത്തിയിരിക്കുകയാണ് എ കെ ആന്റണി. 95ല്‍ ശിവഗിരിയില്‍ ഉണ്ടായ സംഭവം തനിക്ക് ഏറെ ദുഖവും വേദനയുമുണ്ടാക്കിയ കാര്യമാണെന്നാണ് എകെ ആന്റണി ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.

കോടതി ഉത്തരവ് നടപ്പാക്കാനാണ് ശ്രമിച്ചതെന്നുമായിരുന്നു എകെ ആന്റണിയുടെ വാദം. മുത്തങ്ങ നരവേട്ടയിലും ദുഖമുണ്ടെന്ന് എകെ ആന്റണി സമ്മതിച്ചു. തന്റെ കാലത്തുണ്ടായ ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവമാണ് മുത്തങ്ങ നരവേട്ടയെന്നും എ കെ ആന്റണി പറഞ്ഞു.

Also read – ‘രാഷ്ട്രീയമായി കാണുന്നവര്‍ക്ക് മാത്രമേ വിവാദവും പ്രതിഷേധവും ഉണ്ടാക്കേണ്ട കാര്യമുള്ളു’; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: മന്ത്രി വി എന്‍ വാസവന്‍

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതികളില്‍ പ്രതികരിക്കാന്‍ എകെ ആന്റണി തയ്യാറായില്ല. മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും രാഹുല്‍ വിഷയത്തില്‍ പ്രതികരിക്കാത്ത ആന്റണി നിയമസഭയില്‍ ഉയര്‍ന്ന രണ്ടുവിഷയങ്ങള്‍ക്കു മാത്രമേ മറുപടി പറയുമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. അടിയന്തരാവസ്ഥകാലത്ത് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായ അതിക്രമങ്ങളെകുറിച്ചും രാജന്‍ കേസിലും മറുപടി പറയാന്‍ എ കെ ആന്റണി തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News