
കാപ്പ കേസ് പ്രതിയെ പിടിക്കാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. ഈരാറ്റുപേട്ട സ്റ്റേഷനിലെ സി പി ഒ ശ്രീജേഷിനാണ് കുത്തേറ്റത്. ഈരാറ്റുപേട്ട മന്തക്കുന്ന് ഭാഗം പുത്തന്‍പുരയില്‍ അബ്ദുല്‍ ഹക്കിം ആണ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
ഈ മാസമാണ് പ്രതിക്കുനേരെ കാപ്പ ചുമത്തിയത്.ഹക്കിം വീട്ടിലുണ്ടെന്ന് വിവരം ലഭിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ക്കു നേരെ കറിക്കത്തി ഉപയോഗിച്ച് പ്രതി ആക്രമിക്കുകയായിരുന്നു.
കഴുത്തിനു മുറിവേറ്റ സിപിഓ ശ്രീജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പ്രതിയെ അറസ്റ്റ് ചെയ്തു.
content summery:Police officer stabbed while trying to arrest Kappa case suspect.The victim was Sreejesh, the CPO of Erattupetta station. Abdul Hakim attacked the officer.The accused was arrested. The incident happened today afternoon.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

