‘കാസർഗോഡ് ഫ്‌ളീ’ പരിപാടിക്കിടെ ഉണ്ടായ തിക്കും തിരക്കും: സംഘടകർക്കെതിരെ കേസെടുത്ത് പൊലീസ്

police kochi

‘കാസർഗോഡ് ഫ്‌ളീ’ പരിപാടിയുടെ ഭാഗമായി നടത്തിയ സംഗീത പരിപാടിക്കിടെ ഉണ്ടായ തിക്കും തിരക്കുമായി ബന്ധപ്പെട്ട് സംഘടകർക്കെതിരെ കേസെടുത്ത് പൊലീസ്.

സംഘാടകരായ 5 പേർക്കും കണ്ടാലറിയാവുന്ന മറ്റ് കമ്മറ്റി അംഗങ്ങൾക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. കാസർഗോഡ് ടൗൺ പൊലീസാണ് കേസെടുത്തത്.

ALSO READ: ഇടുക്കിയിൽ മത്സരിക്കാൻ ചിഹ്നം തരാമെന്ന് പറഞ്ഞ് DCC പ്രസിഡന്റ് വഞ്ചിച്ചെന്ന് പരാതി; പറ്റിക്കപ്പെട്ടത് മുട്ടം പഞ്ചായത്ത് മൂന്നാംവാര്‍ഡിലെ സ്ഥാനാര്‍ഥി ഷീജ അബ്രഹാം

പരിപാടിയുമായി ബന്ധപ്പെട്ട് ഉൾക്കൊള്ളാവുന്നതിലധികം ആളുകൾ എത്തുകയും തിക്കിലും തിരക്കിലും പെട്ട് ആളുകൾക്ക് ശ്വാസ തടസ്സം നേരിടേണ്ടി വരികയും ഇതിന്റെ ഭാഗമായി 12 പേർആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. പ്രത്യേകം ഒരുക്കിയ ഓഡിറ്റോറിയത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നതിനും അപ്പുറം ആൾക്കാരെ കയറ്റിയെന്നും മുന്നറിയിപ്പ് സംഘാടകർ പാലിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. ഗ്രൗണ്ടിൽ ഉൾക്കൊള്ളാനാവുന്നതിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കരുതെന്ന് കാണിച്ച് നേരത്തെ പോലീസ് നോട്ടീസ് നൽകിയിരുന്നു.

ALSO READ: ‘പാലക്കാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കോ-ലീ-ബി സഖ്യം, പുറത്തുവന്നത് കോൺഗ്രസുമായള്ള പരസ്യ ധാരണ’: ഇ എൻ സുരേഷ് ബാബു

English summary : Police Register Case Against Organisers After Chaos During Music Event at ‘Kasaragod Flea’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News