കൊല്ലത്ത് വിദ്യാര്‍ത്ഥിയെ അധ്യാപകൻ മർദ്ദിച്ച സംഭവം: കേസെടുത്ത് പൊലീസ്, അധ്യാപകന് സസ്പെൻഷൻ

Representative Image

കൊല്ലം അഞ്ചാലുംമൂട് ജിഎച്ച്എസില്‍ അധ്യാപകൻ പ്ലസ്ടു വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. പി.ടി അധ്യാപകൻ റാഫിക്കെതിരെയാണ് അഞ്ചാലുംമൂട് പൊലീസ് കേസെടുത്തത്. വിദ്യാർത്ഥിയെ തടഞ്ഞുവെച്ച് താക്കോൽ കൊണ്ട് മർദ്ദിച്ചെന്നാണ് കേസ്.

സംഭവത്തിന് പിന്നാലെ ശിശുക്ഷേമ സമിതി പ്രതികരണവുമായി രംഗത്തെത്തി. ഗുരു – ശിഷ്യ ബന്ധങ്ങളുടെ പവിത്രത നിലനിർത്തുകയെന്ന് ശിശുക്ഷേമ സമിതി പ്രതികരിച്ചു. ജില്ലാ ശിശുക്ഷേമ സമിതിക്ക് പരാതി ലഭിച്ചിരുന്നുവെന്നും കളക്ടറിൻ്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും സമിതി പറഞ്ഞു. കുട്ടിയുടെ ചികിത്സയുടെ കാര്യങ്ങളിലും ശിശുക്ഷേമ സമിതി സഹായങ്ങൾ നൽകും. കുട്ടികൾക്ക് നേരയുള്ള അതിക്രമങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളിലും പൊതുജനങ്ങൾക്കും വിപുലമായ ബോധവത്ക്കാരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കും മെന്നും ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി.ഷൈൻദേവ് അറിയിച്ചു.

ALSO READ: യാത്രക്കാര്‍ ശ്രദ്ധിക്കുക; കേരളത്തില്‍ ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടും, ചിലത് റദ്ദാക്കി

മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു

അധ്യാപകൻ കുട്ടിയെ മർദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. അധ്യാപകനെ സസ്പെൻഡ് ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. അധ്യാപകനെ കുട്ടിയാണ് ആദ്യം തല്ലിയത്. വിദ്യാർത്ഥിയെ പിന്നീടാണ് തല്ലിയത്. അധ്യാപകനെ തല്ലിയാലും വിദ്യാർത്ഥിയെ തല്ലാൻ പാടില്ല എന്നുള്ളതാണല്ലോ നമ്മുടെ രീതി. പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനെന്നുകണ്ട് അധ്യാപകനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News