
തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട യോഗത്തിൽ ഇന്നും എതിർപ്പ് ആവർത്തിച്ച് ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ. എസ്ഐആറിനെ കുറിച്ചുള്ള ആശങ്കകൾ കുറയുകയല്ല വർദ്ധിക്കുകയാണ് ഉണ്ടായതെന്ന് സിപിഐഎം പ്രതിനിധി എം വിജയകുമാർ പറഞ്ഞു. അതേസമയം അർഹതയുള്ള എല്ലാവരും വോട്ടർ പട്ടികയിൽ ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ പറഞ്ഞു.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ഉറച്ച നിലപാടിലാണ് ബിജെപി ഒഴികയുള്ള രാഷ്ട്രീയപാർട്ടികൾ. ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച യോഗത്തിൽ എതിർപ്പ് ആവർത്തിച്ചു. എസ്ഐആറിനെ കുറിച്ചുള്ള ആശങ്കകൾ കുറയുകയല്ല വർദ്ധിക്കുകയാണ് ഉണ്ടായതെന്ന് സിപിഐഎം പ്രതിനിധി എം വിജയകുമാർ പറഞ്ഞു. സമയപരിധി നീട്ടണമെന്ന് സിപിഐ – കോൺഗ്രസ് പ്രതിനിധികളും അഭിപ്രായപ്പെട്ടു.
SIR ൽ ആശങ്ക ഇല്ലെന്നും, ഇതുവരെ 75% ഫോമുകൾ ഡിജിറ്റലൈസ് ചെയ്യാൻ സാധിച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യൂ ഖേൽക്കർ പറഞ്ഞു. നാളെയോടെ 95% പൂർത്തിയാക്കാൻ സാധിക്കുമെന്നും, 2002 ലെ പട്ടികയിൽ ഉള്ളവരിൽ 91% പേരെയും ഒത്തുനോക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 7,61,436 എന്യൂമറേഷൻ ഫോമുകൾ ഇതുവരെയും തിരികെ ലഭിച്ചിട്ടില്ല. 2002 ലെ വോട്ടർ പട്ടികയിൽ ഉള്ളവരിൽ 3,41,393 പേര് മരിച്ചതായും, 88,945പേരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും, 2,79,196 പേര് സ്ഥിരമായി താമസം മാറിപ്പോയതായും, കണ്ടെത്താൻ കഴിയാത്ത 7,244 പേര് മറ്റു വിഭാഗത്തിൽ പെട്ടവർ ആണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


