
തിരുവനന്തപുരം ജില്ലയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിലേയ്ക്കുള്ള സന്ദര്‍ശനം നിരോധിച്ചു. പൊൻമുടി 21-ാം വളവിന് സമീപം മണ്ണിടിഞ്ഞിട്ടുണ്ട്. ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും കാരണം ആണ് ഇന്നുമുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് പൊന്മുടി. തലസ്ഥാന നഗരിയിൽ നിന്ന് ഒരു ഷോർട്ട് ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് അധികം ബുദ്ധിമുട്ടില്ലാതെ എത്തിച്ചേരാൻ പറ്റിയ സുന്ദരമായ സ്ഥലം ആണിത്. സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിലായി പശ്ചിമഘട്ടത്തിലാണ് പൊന്മുടി സ്ഥിതി ചെയ്യുന്നത്. തലസ്ഥാനത്ത് എത്തുന്ന സഞ്ചാരികൾക്ക് പോകാൻ പറ്റിയ സുന്ദരമായ ഒരു ഹിൽസ്റ്റേഷനാണ് ഇത്.
വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന റോഡിലൂടെയാണ് യാത്ര ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ ട്രക്കിംഗ് ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട സ്ഥലമാണ് ഇത്. പൊന്മുടി കുന്നിന്റെ മുകളിലെത്തണമെങ്കിൽ 22 ഹെയർ പിൻ വളവുകൾ കടക്കണം. ഇതിനിടെ ഇറങ്ങി വിശ്രമിക്കാവുന്ന ചെറിയ സ്ഥലങ്ങൾ നിരവധിയാണ്. പോകുന്നതിന് മുൻപ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിളിച്ച് ഉറപ്പ് വരുത്തണം. കാരണം കാലാവസ്ഥ കണക്കിലെടുത്ത് ഏത് സമയത്ത് വേണമെങ്കിലും പൊന്മുടെ ക്ലോസ് ചെയ്യാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

