പൊന്നാനിയിലെ ഹണിട്രാപ്പ്: പ്രതികൾ സമാന തട്ടിപ്പ് വേറെയും നടത്തിയെന്ന് സംശയം

HONEY TRAP

മലപ്പുറം പൊന്നാനിയില്‍ ഹണിട്രാപ്പില്‍ പെടുത്തി യുവാവില്‍ നിന്ന് പണം തട്ടിയ പ്രതികൾ സമാന തട്ടിപ്പ് വേറെയും നടത്തിയെന്ന് സംശയം. യുവതിയും ഭര്‍ത്താവിന്റെ സുഹൃത്തുമാണ് അറസ്റ്റിലായിരുന്നത്.

തിരൂർ സ്വദേശിയാണ് തട്ടിപ്പിനിരയായത്. മൊബൈല്‍ ഫോണ്‍ വഴിയാണ് പരിചയപ്പെട്ടത്. സൗഹൃദം സ്ഥാപിച്ച പ്രതി യുവാവിനെ പൊന്നാനിയിലെ വാടക വീട്ടിലേക്ക് ക്ഷണിച്ചു. പിന്നീട് അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. 25,000 രൂപയാണ് തട്ടിയെടുത്തത്. പൊന്നാനി സ്വദേശികളായ പട്ടമാര്‍ വളപ്പില്‍ നസീമ, ഭര്‍ത്താവിന്റെ സുഹൃത്ത് കളത്തില്‍ വളപ്പില്‍ അലി എന്നിവരെ പൊന്നാനി പൊലീസാണ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ പണം ആവശ്യപ്പെട്ട് പ്രതികള്‍ യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ALSO READ: പെരുമ്പാവൂരില്‍ ബൈക്കുകൾ മോഷ്ടിച്ച് രൂപമാറ്റം വരുത്തി ഉപയോഗിച്ചുവന്ന മൂന്നംഗ സംഘം അറസ്റ്റില്‍

യുവാവ് സുഹൃത്തില്‍ നിന്ന് 25,000 രൂപ കടം വാങ്ങി ഗൂഗിള്‍ പേ മുഖേനയാണ് അയച്ചു നല്‍കിയത്. വീണ്ടും പണം ആവശ്യപ്പെടുകയും വീട്ടില്‍ വന്ന് കുടുംബത്തിന് മുന്നില്‍ നാണം കൊടുത്തുമെന്നും ഭീഷണിപ്പെടുത്തിയതോടെ യുവാവ് പൊന്നാനി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളുടെ ബാങ്ക് ഇടപാട് രേഖകള്‍ അടക്കം പൊലീസ് ശേഖരിച്ചു. സമാനമായി ഹണിട്രാപ്പ് വേറെയും നടത്തിയിട്ടുണ്ടെന്ന സംശയത്തിലാണ് പോലിസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News