ഇനി കുട എടുക്കാൻ മറക്കല്ലേ ; ചക്രവാതച്ചുഴി തീരമടുത്താൽ മഴയുറപ്പാണ്

cyclone circulation

ബം​ഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തിൽ വെള്ളിയാഴ്ച്ചമുതൽ മഴയ്ക്ക് സാധ്യത. ഒരിടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ മഴ വീണ്ടും എത്തുന്നത്. ഇതിന് മുന്നോടിയായി പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്ര​ഖ്യാപിച്ചു. വെള്ളിയാഴ്ച്ച ഈ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ച്ച മുതൽ ചക്രവാതച്ചുഴി ശ്രീലങ്കയിൽ നിന്നും തീരത്തോട് അടുക്കുന്നതോടുകൂടി കേരളത്തിലും തമിഴ്നാട്ടിലും മഴ തുടങ്ങും. വെള്ളിയാഴ്ച്ച മുതൽ മദ്ധ്യ തെക്കൻ ജില്ലകളിലാണ് മഴ കൂടുതൽ ലഭിക്കാൻ സാധ്യത എന്നും കാലാവസ്ഥ വകുപ്പ് കൂട്ടിച്ചേർത്തു. ജനുവരി 9നാണ് കേരളത്തിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. തമിഴ്‌നാടിനോട് ചേർന്ന മലയോര മേഖലകളിലാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്.

Also read : ജനവിധിയെ വെല്ലുവിളിച്ച് UDF; പുല്ലൂര്‍ – പെരിയ പഞ്ചായത്തിൽ ‘താമരകൈ’മാറ്റം, സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ ഉടനീളം കോ-ലീ-ബി സഖ്യം

ജനുവരി 8ന് പാലക്കാട്‌, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ വിട്ടുനിന്ന ദിവസങ്ങളിൽ കേരളത്തിൽ പ്രത്യേകിച്ച് വടക്കൻ ജില്ലകളിലും ഹൈറേഞ്ചിലും തണുപ്പ് അതിശക്തമായിരുന്നു. വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിൽ താപനില മൈനസ് ഡിഗ്രി വരെ താഴ്ന്നു. സൈലൻ്റ് വാലി, ദേവികുളം എന്നീ സ്ഥലങ്ങളിൽ താപനില വളരെ കുറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News