
കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയങ്ങളുടെ ഭാഗമായി തപാൽ ഓഫീസുകൾ വ്യാപകമായി അടച്ചുപൂട്ടുന്ന നടപടിക്കെതിരെ ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്. തപാൽ മേഖലയിലെ പ്രമുഖ സംഘടനകളായ NFPE, FNPO എന്നിവയുടെ നേതൃത്വത്തിൽ രൂപീകരിച്ച ജോയിന്റ് കൗൺസിൽ ഓഫ് ആക്ഷന്റെ (JCA) ആഭിമുഖ്യത്തിൽ തിരുവനന്തപുരം ചീഫ് പി.എം.ജി ഓഫീസിന് മുൻപിൽ രാപ്പകൽ ധർണ്ണ ആരംഭിച്ചു. ജനുവരി 29, 30 തീയതികളിലായാണ് പ്രതിഷേധം നടക്കുന്നത്.
ധർണ്ണയുടെ ഉദ്ഘാടനം CITU സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽ കുമാർ നിർവ്വഹിച്ചു. തപാൽ സേവനങ്ങളെ ഇല്ലാതാക്കി സ്വകാര്യ കുത്തകകളെ സഹായിക്കാനുള്ള കേന്ദ്ര നീക്കം പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. INTUC ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. FNPO സംസ്ഥാന കൺവീനർ സുധീർ കുമാർ സ്വാഗതമാശംസിച്ച ചടങ്ങിൽ NFPE സംസ്ഥാന കൺവീനർ എൻ. വിനോദ് കുമാർ വിഷയാവതരണം നടത്തി.
ALSO READ : ‘ലോക മലയാളിയുടെ വേദി’: അഞ്ചാം ലോക കേരള സഭയ്ക്ക് ഉജ്ജ്വല തുടക്കം; വീഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി
കേന്ദ്ര നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തുന്നതിന്റെ ഭാഗമായി ഇരു സംഘടനകളിലെയും സംസ്ഥാന സെക്രട്ടറിമാരും പ്രമുഖ നേതാക്കളുമാണ് രാപ്പകൽ നിരാഹാര സത്യാഗ്രഹം അനുഷ്ഠിക്കുന്നത്. കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി. മനോജ് കുമാർ, ബീന ജോൺ തുടങ്ങിയ വിവിധ സംഘടനാ നേതാക്കളും ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


