
കൊല്ലത്ത് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയ്ക്ക് എതിരെ പോസ്റ്റർ. ഡി സി സി ഓഫീസിന് മുന്നിലാണ് പോസ്റ്റർ പതിച്ചത്. ബിന്ദു കൃഷ്ണ ബിജെപി ഏജന്‍റാണോ എന്ന ചോദ്യവും പോസ്റ്ററിൽ ഉന്നയിച്ചിട്ടുണ്ട്. ‘താമര ബിന്ദു’ എന്ന തലക്കെട്ടിൽ താമര ചിഹ്നത്തോടൊപ്പം മോദിയുടെയും ബിന്ദു കൃഷ്ണയുടെയും ചിത്രം വച്ച പോസ്റ്ററും പതിച്ചിട്ടുണ്ട്. കൊല്ലൂർവിള സീറ്റ് ബിന്ദു കൃഷ്ണ വിറ്റു എന്നും പോസ്റ്ററിൽ ആരോപണമുണ്ട്.
കൊല്ലൂർ വിള ഡിവിഷനിൽ ബി ജെ പിക്ക് സ്വാധീനമില്ലെങ്കിലും, സ്ഥാനാർത്ഥി ലിസ്റ്റിലെ ഹംസത്ത് ബീവിയെ വെട്ടി സമുദായ നേതാവിന്റെ ആവശ്യ പ്രകാരം ബിന്ദു കൃഷ്ണ സീറ്റ് വിറ്റെന്നും പോസ്റ്ററിൽ ആരോപിക്കുന്നു. എന്നാൽ ഇത് കൊണ്ടൊന്നും തന്നെ തളർത്താനാവില്ലെന്ന് ബിന്ദു കൃഷ്ണ പ്രതികരിച്ചു. വാർത്തയായതോടെ ഡി സി സിക്ക് മുന്നിലെ പോസ്റ്റർ ബിന്ദു കൃഷ്ണ പക്ഷം നശിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

