‘ഏലസെടുത്ത് ഇനി പോറ്റിക്ക് സോണിയ ​ഗാന്ധിയുടെ അടുത്തേക്ക് പോകാൻ കഴിയില്ലെന്ന ആശ്വാസമാണ് കോൺ​ഗ്രസിന്’;പരിഹസിച്ച് മുഖ്യമന്ത്രി

pinarayi-vijayan-criticizes-central-govt-iranian-ship-attack-west-asia-conflict

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കിട്ടിയതിൽ കോൺ​ഗ്രസിന് ആശ്വാസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് നേതാക്കൾക്ക് ഒരു കാര്യത്തിൽ ഇപ്പോൾ ആശ്വാസമാണെന്നും ഇനി വീണ്ടും ഏലസ്സ് എടുത്ത് സോണിയ ഗാന്ധിയുടെ അടുത്തേക്ക് പോകാൻ പോറ്റിക്ക് ഇനി കഴിയില്ല എന്ന് ആശ്വാസം കോൺഗ്രസിന് ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചു.

സോണിയ ഗാന്ധിയുടെ വീടിന് മുന്നിൽ പോയി മുഖം കാണിക്കാൻ കഴിയാതെ തിരിച്ചു വരേണ്ടി വന്ന കോൺഗ്രസ് നേതാക്കൾ ഒരുപാട് ഉണ്ട്. അതിനിടയാണ് രണ്ട് ജനപ്രതിനിധികൾ പോറ്റിയെ കൊണ്ട് സോണിയ ഗാന്ധിയുടെ വീട്ടിൽ എത്തിയത്. അയ്യപ്പൻറെ സ്വർണ്ണം കട്ട ആളും സ്വർണ്ണം വാങ്ങിയവരും സോണിയ ഗാന്ധിയുടെ വീട്ടിൽ എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read; അതിവേഗ റെയില്‍ പാത: ‘കേന്ദ്രസർക്കാരിൻ്റെ ഭാഗത്തുനിന്നും പോസിറ്റീവായി ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല, ഇ ശ്രീധരൻ ഓഫീസ് തുറന്നത് അദ്ദേഹത്തിൻ്റെ കാര്യം’; മുഖ്യമന്ത്രി

അർത്ഥശങ്ക ഇടെയില്ലാതെ ഹൈക്കോടതി വ്യക്തമാക്കിയതാണ് അന്വേഷണത്തിൽ ബാഹ്യ ശക്തികൾ ഇടപെടില്ലെന്ന്. എന്നാൽ ഹൈക്കോടതിയെ ആണോ ബിജെപിയെ ആണോ കോൺഗ്രസിന് വിശ്വാസമെന്നും മുഖ്യമന്ത്രി ചോദിച്ചു. ബിജെപിയുടെ ബി ടീം യുമായി കോൺഗ്രസ് മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News