
പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ, രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടതിൽ ബിജെപിയിൽ പൊട്ടിത്തെറി. പ്രമീള ശശിധരൻറേത് പാർട്ടി വിരുദ്ധ നിലപാടെന്ന് ബിജെപി ജില്ലാ നേതൃത്വം പറഞ്ഞു. വികസന കാര്യങ്ങളിൽ സഹകരിക്കുന്നതിൽ തെറ്റില്ലെന്ന നിലപാടിലാണ് മറുവിഭാഗം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട്ടെ വിഭാഗീയതയിൽ സംസ്ഥാന നേതൃത്വം കടുത്ത അതൃപ്തിയിലാണ്.
ലൈംഗിക ആരോപണ വിവാദങ്ങൾ ഉണ്ടായ സമയം മുതൽ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ശക്തമായ പ്രതിഷേധമാണ് ബിജെപിയും പോഷക സംഘടനകളും നടത്തിയത്. നഗരസഭ നിശ്ചയിച്ച പൊതുപരിപാടിയിൽ പങ്കെടുക്കരുതെന്ന് നഗരസഭ തന്നെ എംഎൽഎക്ക് കത്തു നൽകിയിരുന്നു. ഇതിനിടെയാണ് രാഹുൽ പങ്കെടുത്ത പൊതു പരിപാടിയിൽ ബിജെപി ഭരിക്കുന്ന നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ പങ്കെടുത്തത്.
ഇതോടെ ബിജെപിയിലെ ഗ്രൂപ്പിസവും തമ്മിലടിയും രൂക്ഷമായി. പ്രമീള ശശധരനെതിരെ ബിജെപി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ പരസ്യമായി രംഗത്ത് എത്തി. എന്നാൽ റോഡ് ഉദ്ഘാടനത്തിൻ്റെ അധ്യക്ഷയായതിനലാണ് പങ്കെടുത്തത് എന്നാണ് പ്രമീള ശശധരൻ്റെ നിലപാട് . സി കൃഷ്‌ണകുമാറിൻ്റെ ഭാര്യ മിനി കൃഷ്ണകുമാറിൻ്റെ വാർഡിൽ PT ഉഷ എം പിയെ എത്തിച്ച് നടത്തിയ ലാബ് നിർമ്മാണ ഉദ്ഘാടനത്തിൽ നിന്നും തന്നെ ഒഴിവാക്കിയതിന് എതിരെ പ്രമീള ശശിധരൻ ബിജെപി സംസ്ഥാന പ്രസിഡൻ്റിന് പരാതി നൽകിയിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ പ്രമീളക്ക് എതിരെ നടപടി ആവശ്യപെട്ട് സി കൃഷ്ണകുമാർ പക്ഷവും രംഗത്തെത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

